Asianet News MalayalamAsianet News Malayalam

വിക്രമിന്റെ തങ്കലാൻ വൈകുമോ, കാരണം ഇതോ?, ആരാധകര്‍ ആശങ്കയില്‍

തങ്കലാൻ വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Vikrams Thangalaan again postponed film release update out hrk
Author
First Published Dec 18, 2023, 7:02 PM IST

വിക്രം നായകനാകുന്നതില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. ജനുവരി 26ന് വിക്രത്തിന്റെ പുതിയ ചിത്രം തങ്കലാൻ റിലീസ് ചെയ്യും എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ റിലീസ് അനിശ്ചിതമായി വൈകിയേക്കുമെന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശരാക്കുകയാണ്. വ്യാപകമായ പ്രമോഷണ്‍ നടത്തുന്നതിനും വിവിധ ചലച്ചിത്ര മേളകളില്‍ പങ്കെടുപ്പിക്കുന്നതിനുമായാണ് തങ്കലാന്റെ റിലീസ് നീട്ടുന്നത് എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഡബ്ബിംഗില്‍ ബാക്കിയുണ്ടായിരുന്നത് പൂര്‍ത്തിയാക്കുകയാണ് എന്ന് ഫോട്ടോ പങ്കുവെച്ച് വിക്രം ഇന്നലെ വ്യക്തമാക്കിയിരുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന്  ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാൻ വിക്രം നായകനാകുന്ന ചിത്രം തങ്കലാൻ വമ്പൻ വിജയമാകാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കലാ സംവിധാനം.

Read More: റിലീസിനുമുന്നേ കേരളത്തില്‍ സലാര്‍ കോടി കളക്ഷൻ നേടി, ഷാരൂഖിന് നിരാശ, ഡങ്കിക്ക് ലഭിച്ചത് ഇത്ര മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios