സൗബിന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും സുരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വികൃതി'. സുരഭി ലക്ഷ്മിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും. അതേസമയം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ ഇന്ന് നടക്കും. 

Add Asianetnews as a Preferred SourcegooglePreferred

അജീഷ് പി തോമസിന്റേതാണ് രചന. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. വിതരണം സെഞ്ചുറി റിലീസ്. അതേസമയം സൗബിന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും സുരാജ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.