പൃഥ്വിരാജ് നായകനായി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ പ്രിയംവദ കൃഷ്ണയാണ് നായിക.

പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്നീക്ക് പീക്ക് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. 'വർക്ക് നടക്കട്ടെ, മറയൂര് ചന്ദനം ഇനിയുമുണ്ടല്ലോ, മറയൂര് മോഹനനുമുണ്ടല്ലോ' എന്നാണ് സ്നീക്ക് പീക്ക് വീഡിയോയിലെ പ്രധാന ഡയലോഗ്.'

ചിത്രത്തിനെതിരെ സമൂഹമാധ്യങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് സ്നീക്ക് പീക്കിലൂടെ നൽകിയിരിക്കുന്നതെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. കഴിഞ്ഞ ദിവസം വിദ്വേഷ പ്രചാരണവും സൈബ്ബാർ ആക്രമണവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവും സന്ദീപ് സേനൻ ഒരു യൂട്യൂബ് ചാനലിനെതിരെ പരാതിനൽകിയിരുന്നു.

View post on Instagram

കഹ്‌സീൻജ ദിവസം പുറത്തുവിട്ട ചിത്രത്തിൻറെ പ്രൊമോ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'.

എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവു മികവ് പുലർത്തിയിട്ടുമുണ്ട്.

YouTube video player