Asianet News MalayalamAsianet News Malayalam

9 സിനിമകളില്‍ ഒന്ന് ഇനി സൗജന്യം; 'മനോരഥങ്ങളി'ലെ ഒരു ചിത്രം യുട്യൂബില്‍ റിലീസ് ചെയ്ത് അണിയറക്കാര്‍

40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രം സീ 5 ന്‍റെ യുട്യൂബ് ചാനലില്‍

vilpana movie from manorathangal anthology series is now available for free on youtube mohanlal mammootty
Author
First Published Sep 3, 2024, 1:42 PM IST | Last Updated Sep 3, 2024, 1:42 PM IST

മലയാളത്തില്‍ ഒരു തുടക്കമായിരുന്നു എംടിയുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ഒരുക്കിയ ഒൻപത് സിനിമകളുടെ സമാഹാരമായ മനോരഥങ്ങള്‍. വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം സീ 5 ലൂടെ ഓഗസ്റ്റ് 15 നാണ് എത്തിയത്. ചിത്രം വലിയ ആസ്വാദകപ്രീതിയും നേടിയിരുന്നു. ഇപ്പോഴിതാ ഒന്‍പതില്‍ ഒരു ചിത്രം പ്രേക്ഷകര്‍ക്കായി സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ് അണിയറക്കാര്‍. ആസിഫ് അലി, മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശ്വതി വി നായര്‍ സംവിധാനം ചെയ്ത വില്‍പ്പന എന്ന ചിത്രമാണ് യട്യൂബില്‍ എത്തിയിരിക്കുന്നത്.

40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ചിത്രം സീ 5 ന്‍റെ യുട്യൂബ് ചാനലില്‍ സൗജന്യമായി കാണാം. പ്രിയദര്‍ശന്‍ (രണ്ട് ചിത്രങ്ങള്‍), ശ്യാമപ്രസാദ്, രഞ്ജിത്ത്, മഹേഷ് നാരായണന്‍, ജയരാജ്, സന്തോഷ് ശിവന്‍, രതീഷ്  അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ആസിഫ് അലി, നദിയ മൊയ്തു, നെടുമുടി വേണു, സിദ്ദിഖ്, ഇന്ദ്രജിത്ത് സുകുമാരന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

ഒന്‍പത് സിനിമകളില്‍ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്‍റെ ഓളവും തീരവും എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത് 1960ല്‍ പുറത്തെത്തിയ ഇതേ പേരിലുള്ള ചിത്രത്തിന്‍റെ റീമേക്ക് ആണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

ALSO READ : ഷെബിന്‍ ഇനി പ്രശോഭ്; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ കഥാപാത്രം ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios