മലയാളത്തിന്റെ പ്രിയ താരമാണ് വിനയ് ഫോര്‍ട്ട്. അദ്ദേഹം ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് ഒരു ആരാധകൻ നല്‍കിയ കമന്റ് ആണ് ഇപ്പോള്‍ ചിലരില്‍ കൗതുകമുണ്ടാക്കുന്നത്.

അലസനായി ഇരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ് വിനയ് ഫോര്‍ട്ട് ഷെയര്‍ ചെയ്‍തത്. ക്യാപ്ഷൻ ഒന്നും എഴുതിയിരുന്നില്ല. എന്നാല്‍ അതിന് ഒരു ആരാധകൻ എഴുതിയ കമന്റ് മറ്റൊരു സിനിമാ താരത്തിന്റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു. താങ്കള്‍ ജനിക്കുന്നതിന് മുമ്പ് ഒരു നടനുണ്ടായിരുന്നു, ശ്രി, നാഗേശ്വര റാവു, അതായിരുന്നു അദ്ദേഹത്തിന്റെ പേര്, അക്കാലത്ത് അദ്ദേഹം അഭിനയിച്ച ഒരു സിനിമ പേര് ഞാനോർക്കുന്നില്ല, സൂപ്പര്‍ ഹിറ്റായിരുന്നു, ഇതു പറയാന്‍ കാരണം താങ്കളുടെ ഇരിപ്പും പശ്ചാത്തലവും കണ്ടപ്പോൾ ശരിക്കും ആ നടനെ ഓർമ്മവന്നു. ആ വേഷം താങ്കള്‍ക്ക് നന്നായിട്ടിണങ്ങും. പ്രണയനൈരാശ്യം കൊണ്ട് മദ്യപാനായിതീർന്ന ഒരാളുടെതായിരുന്നു അതിന്റെ കഥ എന്നായിരുന്നു രാജൻ ബോസ് എന്നയാളുടെ കമന്റ്. നാഗേശ്വര റാവുവിന്റെ ഏത് കഥാപാത്രമായിരിക്കും അത് എന്നാണ് മറ്റ് ആരാധകര്‍ ചോദിക്കുന്നത്.