വീണ്ടും ചിത്രീകരണ തിരക്കിലേക്ക് എന്ന് ഫോട്ടോ പങ്കുവെച്ച് വിനയ് ഫോര്‍ട്ട്.

നടൻ വിനയ് ഫോര്‍ട്ട് ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മാലിക് ആണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മികച്ച കഥാപാത്രമായിരുന്നു വിനയ് ഫോര്‍ട്ടിന്. കൊവിഡ് കാരണം അടുത്തിടെ സിനിമാ ചിത്രീകരണമൊന്നും വിനയ് ഫോര്‍ട്ടിന് ഉണ്ടായിരുന്നില്ല. ഇപോഴിതാ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നുവെന്നാണ് വിനയ് ഫോര്‍ട്ട് അറിയിച്ചിരിക്കുന്നത്.

View post on Instagram

ചിത്രീകരണത്തിലേക്ക് തിരിച്ച് എത്തുന്നുവെന്ന് അറിയിച്ച് ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. മികച്ച ലുക്കിലാണ് വിനയ് ഫോര്‍ട്ട് ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് വിനയ് ഫോര്‍ട്ടിന് ആശംസകള്‍ നേരുന്നത്. ഏത് സിനിമയാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത് എന്ന് വിനയ് ഫോര്‍ട്ട് പോസ്റ്റില്‍ പറയുന്നില്ല.

കനകം കാമിനി കലഹം എന്ന സിനിമയാണ് വിനയ് ഫോര്‍ട്ടിന്റേതായി പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.

നിവിൻ പോളിയാണ് കനകം കാമിനി കലഹം സിനിമയില്‍ നായകൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.