ഈ വർഷത്തെ റിപബ്ലിക് ദിനത്തിലായിരുന്നു തന്‍റെ സ്വപ്‍ന പ്രോജക്റ്റിലെ നായകന്‍ സിജുവാണെന്ന് വിനയന്‍ പ്രഖ്യാപിച്ചത്.
സിജു വിൽസനെ (Siju Wilson) നായകനാക്കി വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് (Pathonpathaam Noottandu). നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. സിജുവിനെ നായകനാക്കിതിനെതിരെ നിരവധി പേർ നേരത്തെ രംഗത്തെത്തിയിരുന്നു. സിജു വില്‍സനെ ഇകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു കമന്‍റുകളിൽ ഭൂരിഭാഗവും. ഇപ്പോഴിതാ നടനെ കുറിച്ചുള്ളൊരു കമന്റിന് വിനയൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
"ഒരു കാര്യം ഉണ്ട് വിനയൻ സാർ.. ഇത്രയും ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ചിത്രം എന്ന നിലയ്ക്കും ഒരു പ്രേഷകൻ എന്ന നിലയ്ക്കും പറയണം എന്ന് തോന്നി.. ഇതിലെ നായകനോട് ഒരു വിരോധവും ഇല്ല.. പക്ഷെ ഇത്രയും വലിയ ഒരു റോൾ കൊടുക്കുമ്പോൾ ഒന്ന് കൂടെ ഒന്ന് ആലോചിച്ചു കൂടായിരുന്നോ എന്ന് തോന്നി പോവുന്നു.. പ്രിത്വിരാജ് ആയിരുന്നു എങ്കിൽ ആ കൈകളിൽ ഈ വേഷം ഭദ്രമാവുമായിരുന്നു.. ഇതിലെ നായകനെ കേരളത്തിലേ മിക്ക പേർക്കും അറിയില്ല എന്ന് തന്നെ പറയാം. ഇത്രയും വലിയ ചിലവുള്ള പടം ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള നായകൻ വേണമായിരുന്നു എന്ന് തോന്നി പോവുന്നു. ഇങ്ങെനെയുള്ള ഒരു വേഷം ചെയ്തു ഫലിപ്പിക്കാൻ ഇതിലെ നായകനെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല. എത്ര നല്ല കഥയായാലും നായകന് കൈമോശം വന്നാൽ പടം പരാജയമാവും.. നിങ്ങൾ ഒരു സാദാരണ പ്രേഷകനെ പോലെ ചിന്തിച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ..ഒന്നും വിചാരിക്കരുത് വിനയൻ സാർ..ഒന്നേ പറയാൻ ഉള്ളു ഈ പടം പരാജയമാണ് എങ്കിൽ അതിന്റെ കാരണം ഇതിലെ നായകൻ കാരണം കൊണ്ട് മാത്രമായിരിക്കും.. എന്തായാലും നല്ല വിജയം കൈ വരിക്കട്ടെ.. നല്ല മെഗാഹിറ്റായി മാറട്ടെ എന്ന് ആശംസിക്കുന്നു", എന്നായിരുന്നു ഒരാളുടെ കമന്റ. പിന്നാലെ പ്രതികരണവുമായി വിനയനും എത്തി.
Read Also: Vinayan: 'അധസ്ഥിതരിൽ ഒരാളായി ഇന്ദ്രൻസ് ജീവിക്കുന്നത് കണ്ടപ്പോൾ ചുറ്റും നിന്നവരുടെ കണ്ണു നിറഞ്ഞു'; വിനയൻ
"താങ്ക്യൂ യാസർ, ഞാൻ പറഞ്ഞവരിലുമൊക്കെ ഇയാൾ നന്നായിട്ടൊണ്ട്... എന്ന് പടം കണ്ടുകഴിയുമ്പോൾ യാസർ പറയും എനിക്കുറപ്പാണ്", എന്നായിരുന്നു വിനയന്റെ മറുപടി. കഴിഞ്ഞ ദിവസം ചിത്രത്തിൽ ടിനി ടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സംവിധായകൻ പങ്കുവച്ചിരുന്നു. ഇതിന് താഴെ ആയിരുന്നു കമന്റ്.
ഈ വർഷത്തെ റിപബ്ലിക് ദിനത്തിലായിരുന്നു തന്‍റെ സ്വപ്‍ന പ്രോജക്റ്റിലെ നായകന്‍ സിജുവാണെന്ന് വിനയന്‍ പ്രഖ്യാപിച്ചത്. ബിഗ് ബജറ്റ് ചിത്രമാവുമ്പോള്‍ നായകനായി ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ വേണ്ടിയിരുന്നില്ലേയെന്ന് തന്‍റെ ചില സുഹൃത്തുക്കള്‍ പോലും ചോദിച്ചിരുന്നതായി വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
