'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടന്‍. 

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോൾ മികച്ച നടിക്കുള്ള അം​ഗീകാരം തേടി എത്തിയത് വിൻസി അലോഷ്യസിനെയാണ്. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനം ആണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ആദ്യമായി ലഭിച്ച സ്റ്റേറ്റ് അവാർഡിന്റെ സന്തോഷത്തിലാണ് വിൻസി ഇപ്പോൾ. 

റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഷോയിൽ ആയിരുന്നപ്പോൾ തന്നെ തനിക്ക് കിട്ടുന്ന വേഷങ്ങൾ ​ഗംഭീരമാക്കാൻ വിൻസിക്ക് സാധിച്ചിരുന്നു. പിന്നീട് ബി​ഗ് സ്ക്രീനിൽ ചുവടുവച്ച വിൻസി മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചു. തനിക്ക് കിട്ടുള്ള ഏത് കഥാപാത്രവും ആ വേഷം ആവശ്യപ്പെടുന്നത് പൂർണമായും നൽകി വിൻസി കളറാക്കി. പ്രത്യേകിച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ. അത്തരത്തിൽ ഒരു കഥാപാത്രം ആയിരുന്നു രേഖയിലേയും. 

നല്ലൊരു ചിത്രമായിരുന്നിട്ട് പോലും സിനിമ തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും വേണ്ടത്ര ഷോകൾ ലഭിച്ചില്ലെന്നും പറഞ്ഞ് റിലീസ് വേളയിൽ വിൻസി രം​ഗത്തെത്തിയിരുന്നു. അമ്പത് തിയറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്നമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തിയറ്റിൽ വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിലും വിൻസിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുതന്നെയാണ് ഇന്ന് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ താരത്തിന് അം​ഗീകാരം ലഭിക്കാൻ ഇടയായതും. 

View post on Instagram

ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറഞ്ഞത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിൻസിക്ക് ലഭിക്കുന്ന സമ്മാനം. 

എന്തുകൊണ്ട് വിൻസി മികച്ച നടി? 

ഉത്തര കേരളത്തിലെ ഒരു നാട്ടിൽപുറത്തു കാരിയുടെ പ്രാദേശിക തനിമയാർന്ന സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന് ആണ് വിൻസി പുരസ്കാര അർഹയായത് എന്ന് ജൂറി പറഞ്ഞു. ജിതിന്‍ ഐസക് തോമസ് ആണ് രേഖയുടെ സംവിധാനം നിര്‍വ്വഹിച്ച ചിത്രം ആണ് രേഖ. ഉണ്ണി ലാലുവാണ് രേഖയിലെ നായകന്‍.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ

വികൃതി എന്ന ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നടിയാണ് വിൻസി. പിന്നീട് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണ മന, സോളമന്റെ തേനീച്ചകള്‍, 1744 വൈറ്റ് ഓള്‍ട്ടോ, സൗദി വെള്ളക്ക തുടങ്ങി ചിത്രങ്ങളിലും വിൻസി മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. അണിയറയിൽ മികച്ച ഒരുപിടി സിനിമകളാണ് വിൻസിയുടേതായി ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News