മകളുടെ ഫോട്ടോ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ച് വിനീത് ശ്രീനിവാസൻ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. രണ്ടാമത് പെണ്‍കുഞ്ഞ് ജനിച്ച കാര്യം വിനീത് സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നു. വിനീത് ശ്രീനിവാസന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തുകയാണ്.

View post on Instagram

വിഹാൻ ആണ് വിനീത് ശ്രീനിവാസന്റെ ആദ്യ മകൻ. വിനീത് ശ്രീനിവാസന്റെ പുറത്തു വിഹാനുമുള്ള ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. കുഞ്ഞിനെയും ഫോട്ടോയില്‍ കാണാം. ഭാര്യ ദിവ്യയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. 2017ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യക്കും വിഹാൻ ജനിച്ചത്.