പൗരത്വ നിയമഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ.

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്. പൗരത്വ നിയമഭേദഗതിക്ക് എതിരെയും പ്രതിഷേധത്തെ നേരിടുന്ന പൊലീസ് രീതിക്ക് എതിരെയും സിനിമ താരങ്ങളടക്കം പ്രതികരണവുമായി രംഗത്ത് എത്തി. മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ നിന്നുമടക്കമുള്ള താരങ്ങള്‍ വിഷത്തില്‍ പ്രതികരിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ രംഗത്ത് എത്തിയിരിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരൻമാരും സഹോദരിമാരുമാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൌരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക.