അഗ്ലി, ദംഗൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ ഗിരീഷ് കുൽക്കർണിയും പ്രധാന വേഷത്തില്‍ എത്തുന്നു. 

ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന 'തങ്കം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് ഈയടുത്താണ്. ഏറെ ദുരൂഹമായ, ഉദ്വേഗ മുനയിൽ നിർത്തുന്ന സംഭവ വികാസങ്ങൾ ആയിരുന്നു ട്രെയിലറിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ 'തങ്കം' സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ജനുവരി 26നാണ് സിനിമയുടെ റിലീസ്. യു/എ സർട്ടിഫിക്കറ്റാണ് തങ്കം സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്.

വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രം എന്തൊക്കെയോ സാധാനങ്ങളുമായി നാട്ടിൽ നിന്നും കടന്നു കളയുകയാണ്. മുംബൈയിൽ നിന്നുള്ള ഒരു അന്വേഷണ സംഘം അയാൾക്ക് പിന്നിലുണ്ട്. സമാന്തരമായി, ബിജു മേനോനും വിനീത് തട്ടിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും കണ്ണനെ തിരയുന്നുണ്ട്. വിനീതിന്‍റെ ഭാര്യയുടെ റോളിൽ അപർണ ബാലമുരളിയുമുണ്ട്, ഇതൊക്കെയാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. സിനിമയിലേക്കുള്ള മനോഹരമായൊരു പ്രവേശിക കൂടിയാണ് ഈ ട്രെയിലര്‍. മാത്രമല്ല 'ദേവി നീയേ' എന്നൊരു ഗാനവും സിനിമയിലേതായി പുറത്തിറങ്ങിയിരുന്നു. ഏറെ ഭക്തിയുള്ളൊരാൾ കൂടിയാണ് കണ്ണൻ എന്നും ഈ ഗാനത്തിൽ നിന്നും അറിയാനാകുന്നുണ്ട്.

അഗ്ലി, ദംഗൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ ഗിരീഷ് കുൽക്കർണി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഒരു പൊലീസുകാരനായി എത്തുന്നുണ്ട്. നവാഗതനായ സഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവർക്ക് പുറമെ അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Thankam Official Trailer | Biju Menon | Vineeth Sreenivasan | Aparna Balamurali | Girish Kulkarni

ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ക്യാമറ, ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്.

ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

ബോക്സ് ഓഫീസിൽ എതിരാളികളില്ലാതെ 'അവതാർ 2'; കുതിപ്പ് തുടർന്ന് ജെയിംസ് കാമറൂൺ ചിത്രം