ചിത്ര സംയോജകൻ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസൻ നായകനാകുന്നത്.

വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) നായകനാകുന്ന ചിത്രത്തിനെ കുറിച്ച് വേറിട്ട രീതിയില്‍ ഒരു പ്രഖ്യാപനം. ഒരു ചെറു റിപ്പോര്‍ട്ടിന്റെ രൂപത്തിലാണ് വിനീത് ശ്രീനിവാസന്റെ ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ്. സിനിമ മാധ്യമത്തിലെ ഒരു റിപ്പോര്‍ട്ടായിട്ടാണ് ഇത് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്ര സംയോജകൻ അഭിനവ് സുന്ദര്‍ നായകിന്റെ (Abhinav Sundar Nayak) ചിത്രത്തെ കുറിച്ചുള്ളതാണ് അറിയിപ്പ്.

View post on Instagram

അഭിനവ് സുന്ദര്‍ നായകിന്റെ ചിത്രം നാളെ പ്രഖ്യാപിക്കും എന്നാണ് വ്യത്യസ്‍തമായ രീതിയില്‍ അറിയിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രം നാളെ പ്രഖ്യാപിക്കും. നാളെ ഏഴ് മണിക്കാകും ചിത്രത്തിന്റെ അനൗൺസ്‍മെന്റ് പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ വീട്ടുതടങ്കലില്‍ എന്നാണ് സിനിമയുടെ പ്രഖ്യാപനത്തിന്റെ പരസ്യത്തിന് തലക്കെട്ട് എഴുതിയിരിക്കുന്നത്.

ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചുമുന്നോട്ടു പോയിരുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ വീട്ടില്‍ തടങ്കിലാക്കി എന്ന് റിപ്പോര്‍ട്ടുകള്‍. ഇൻഡസ്‍ട്രിയെ മൊത്തം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‍ക്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണ് ഇയാള്‍ എന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി .

ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ- നാളെ വൈകിട്ട് 7pmന് ചിത്രത്തിന്റെ അനൗൺസ്‍മെന്റ് പോസ്റ്റര്‍ പുറത്തുവരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നതല്ലാതെ വേറൊരു മാര്‍ഗവും എന്റെ മുന്നിലില്ല. അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങള്‍ക്കൊന്നും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍, എല്ലാവരും ദൈവത്ത് ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം എന്നുമാണ് അഭിനവ് സുന്ദര്‍ നായക് പങ്കുവെച്ച ഫോട്ടോയില്‍ ഉള്ളത്. വായ് മൂടി പേശുവും, യൂ ടു ബ്രൂട്ടസ്, ഉറിയടി തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ് അഭിനവ് സുന്ദര്‍ നായക്.