വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും പെണ്‍കുഞ്ഞ്. വിനീതിന്റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. ആദ്യത്തേത് മകനാണ്. വിഹാന്‍ എന്നാണ് മകന്റെ പേര്. പെണ്‍കുട്ടി ഉണ്ടായ വിവരം വിനീത് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

'ദിവ്യയ്ക്കും എനിക്കും ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എന്റെ വിഹാന് ഇപ്പോള്‍ ഒരു കുഞ്ഞനുജത്തി കൂടിയുണ്ട്. എല്ലാ പ്രാര്‍ഥനകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി, വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. 

2012ല്‍ ആയിരുന്നു വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും വിവാഹം. ചെന്നൈയില്‍ എന്‍ജിനീയറിംഗ് പഠനത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഐടി ജീവനക്കാരിയാണ് പയ്യന്നൂര്‍ സ്വദേശിയായ ദിവ്യ.