നിവിൻ പോളി എന്ന നടന്‍റെ ​താരോദയം കൂടിയായിരുന്നു ഈ സിനിമ.

നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് 'തട്ടത്തിൻ മറയത്ത്'(Thattathin Marayathu). നിവിൻ പോളി എന്ന നടന്‍റെ ​താരോദയം കൂടിയായിരുന്നു ഈ സിനിമ. യുവാക്കൾക്കിടയിൽ വൻ തരംഗമാകാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഇന്നിതാ വിനോദിന്റെയും ആയിഷയുടെയും പ്രണയം കേരളക്കര ഏറ്റെടുത്തിട്ട് പത്ത് വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

'തട്ടത്തിൻ മറയത്ത് റിലീസായിട്ട് ഇന്നേക്ക്‌ പത്തു വർഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവർക്കും, പിന്തുണച്ചവർക്കും, അഭിനന്ദിച്ചവർക്കും, ക്രിയാത്മകമായി വിമർശിച്ചവർക്കും, എല്ലാവർക്കും നന്ദി' എന്നാണ് വിനീത് സോൽ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി രം​​ഗത്തെത്തിയത്.

Ariyippu Movie : ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് 'അറിയിപ്പ്'; ഒരു മലയാള ചിത്രം ആദ്യം 

2012 ജൂലൈ ആറിനായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇഷ തൽവാർ ആയിരുന്നു സിനിമയിലെ നായിക. അജു വർഗീസ്, മനോജ് കെ ജയൻ, ശ്രീനിവാസൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ആളാണ് നിവിൻ പോളി. നിവിൻ എന്ന നായകനെ പ്രേക്ഷകർ ഏറ്റെടുത്ത് തുടങ്ങിയത് 2012 ൽ പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തോടെ ആണ്. ഒരു യുവ നടന് കിട്ടാവുന്ന ഏറ്റവും വലിയ വിജയ ചിത്രം ആയിരുന്നു തട്ടത്തിൻ മറയത്ത്. ഇന്നും തട്ടത്തിൻ മറയത്തിന് ഏറെ ആരാധകരുണ്ട്. 

Thattathin Marayathu Trailer Full HD - 2012

Jawan Movie : ഷാരൂഖ് ഖാന്‍റെയും പ്രതിനായകനാവാന്‍ വിജയ് സേതുപതി; സമീപിച്ചിരിക്കുന്നത് 'ജവാന്' വേണ്ടി