'ഹൃദയം' എന്ന പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. 

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan). മലയാളത്തിന്റെ സര്‍വകലാ വല്ലഭൻ എന്നാണ് വിനീത് ശ്രീനിവാസൻ ഇപോള്‍ അറിയപ്പെടുന്നതും. വിനീത് ശ്രീനിവാസന്റെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മക്കള്‍ക്കൊപ്പമുളള വിനീത് ശ്രീനിവാസന്റെ ഫോട്ടോയാണ് ഇപോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിനീത് ശ്രീനിവാസൻ- ദിവ്യ ദമ്പതിമാര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. വിഹാനും ശനായയ്‍ക്കും ഒന്നിച്ചുള്ള ഫോട്ടോ എടുത്തത് ദിവ്യയുമാണ്. 'ഹൃദയം' എന്ന പുതിയ ചിത്രമാണ് വിനീത് ശ്രീനിവാസന്റേതായി ഇനി എത്താനുള്ളത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

View post on Instagram

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ ഹൃദയം ചിത്രത്തിലെ ഗാനങ്ങള്‍ ഹേഷമിന്റെ സംഗീത സംവിധാനത്തില്‍ വൻ ഹിറ്റായതിനാല്‍ ആരാധനയോടെയാണ് റിലീസിന് കാത്തിരിക്കുന്നത്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.