സംവിധായകൻ പ്രിയദര്‍ശനൊപ്പമുള്ള ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് ദിവ്യയാണ്.
വിനീത് ശ്രീനിവാസന്റെ (Vineeth Sreenivsan) സംവിധാനത്തിലുള്ള ചിത്രം 'ഹൃദയം' വൻ വിജയമായി മാറിയിരിക്കുകയാണ്. പ്രണവ് മോഹൻലാലാണ് (Pranav Mohanlal) ചിത്രത്തില്‍ നായകനായത് എന്നതും പ്രത്യേകതയാണ്. 'ഹൃദയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. സംവിധായകൻ പ്രിയദര്‍ശനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസൻ.
ഒരു മില്യൺ ഡോളർ ചിത്രം. ഇന്ന് 'ഹൃദയം' കാണാൻ വന്നപ്പോൾ ക്ലിക്ക് ചെയ്‍തത് എന്ന് പറഞ്ഞാണ് വിനീത് ശ്രീനിവാസൻ ഫോട്ടോ പങ്കുവെച്ചത്. പ്രിയദര്‍ശൻ 'ഹൃദയം' ചിത്രം കാണാൻ എത്തിയതിന്റെ സന്തോഷത്തിലാണ് വിനീത് ശ്രീനിവാസൻ. ജീവിതത്തിന്, ഞാൻ ചെയ്യുന്ന ഈ മനോഹരമായ തൊഴിലിന് ദൈവത്തിന് നന്ദിയെന്നും ഭാര്യ ദിവ്യ എടുത്ത ഫോട്ടോ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ എഴുതിയിരിക്കുന്നത്.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് അഭിപ്രായങ്ങൾ.
