നിലവിൽ 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന്റെ ഡബ്ബിം​ഗ് നടക്കുകയാണ്.

ലയാള സിനിമാസ്വാദകർ ഒന്നടങ്കം റിലീസിനായി കാത്തിരിക്കുന്നൊരു സിനിമയുണ്ട് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. വൻ ഹിറ്റായി മാറിയ ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം വമ്പൻ താരനിരയും. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ പങ്കുവച്ചൊരു പോസ്റ്റ് വൈറൽ ആകുകയാണ്. 

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവർക്ക് ഒപ്പമുള്ള ഫോട്ടോയാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. നിലവിൽ 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന്റെ ഡബ്ബിം​ഗ് നടക്കുകയാണ്. ഇവിടെ നിന്നുള്ളതാണ് ഫോട്ടോയെന്നാണ് സൂചന. ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുമായി രം​ഗത്ത് എത്തിയത്. ശ്രീനിവാസനും മോഹൻലാലുമൊക്കെ തകർത്തഭിനയിച്ച പട്ടണപ്രവേശം, അക്കരെ അക്കരെ തുടങ്ങിയ സിനിമകളുടെ ന്യു വെർഷൻ കാണാൻ കാത്തിരിക്കുന്നു എന്നാണ് ഇവർ കുറിക്കുന്നത്. 

'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം 2024 ഏപ്രിലില്‍ ആണ് തിയറ്ററുകളില്‍ എത്തുക. ഡിസംബര്‍ 20ന് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചത്. 40 ദിവസം കൊണ്ട് 132 അഭിനേതാക്കളും 50 ലൊക്കേഷനുകളിലുമായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 

'9മാസം വരെ ജോലിക്ക് പോകാനും കാര്‍ ഓടിക്കാനും ഡാന്‍സ് കളിക്കാനുമൊക്കെ ധൈര്യം തന്ന ഡോക്ടർ'

 വൈശാഖ് സുബ്രഹ്‍മണ്യം മേരിലാന്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം നിര്‍വഹിക്കുക. സംഗീതം നിര്‍വഹിക്കുക അമൃത് രാംനാഥാണ്. വിനീത് ശ്രീനിവാസന്റെ ഒരു ചിത്രത്തില്‍ ആദ്യമായി പ്രണവ് മോഹൻലാല്‍ നായകനായത് ഹൃദയത്തിലായിരുന്നു. ഈ കോമ്പോ വീണ്ടും എത്തുമ്പോള്‍ വീണ്ടും ഏറെ പ്രതീക്ഷയാണ്. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..