കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
പ്രണവ് മോഹൻലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ഹൃദയം(Hridayam) റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് വിനീത്.
‘നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് നന്ദി. എനിക്കറിയാത്ത് ആളുകളുടെ പോലും പ്രാര്‍ത്ഥന ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി,’ എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്. പിന്നാലെ ചിത്രത്തിന് ആശംസകളുമായും പുകഴ്ത്തിയും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു. ഹൃദയത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നെങ്കിലും ഇന്നു തന്നെ റിലീസ് ചെയ്യുമെന്നറിയിച്ച് വിനീത് അറിയിച്ചിരുന്നു.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായിരുന്നു.

