കൊവിഡ് 19 ലോകത്തെ പ്രതിസന്ധിയിലാക്കിയത് കണക്കുകള്‍ക്കും അപ്പുറമാണ്. കൊവിഡ് 19നെ നേരിടാൻ ലോക്ക് ഡൗണിലാകുകയും ചെയ്‍തു. ഒട്ടേറെ ബുദ്ധിമുട്ടുകളാണ് ജനം നേരിട്ടത്. നിത്യവരുമാനക്കാരും അല്ലാത്തവരുമൊക്കെ പ്രതിസന്ധിലായി. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ സമയത്ത് കലാകാരൻമാരുടെ അവസ്ഥയെങ്ങനെയാണ് എന്ന് വ്യക്തമാക്കി ഒരു ഷോര്‍ട് ഫിലിമുമായി നടൻ വിനോദ് കോവൂര്‍ രംഗത്ത് എത്തിയിരിക്കുന്നു.

ആര്‍ടിസ്റ്റ് എന്ന ഹ്രസ്വ ചിത്രത്തില്‍ വിനോദ് കോവൂരാണ് നായകൻ. സംവിധായകനും. സേതുമാധവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  സിനിമയോ മറ്റ് പ്രോഗ്രാമുകളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു കലാകാരന്റെ ജീവിതകഥയാണ് ആര്‍ടിസ്റ്റ് എന്ന ഹ്രസ്വ ചിത്രം പറയുന്നത്.  ലോക്ക് ഡൗണ്‍ കാലത്ത് കലാകാരന്മാരുടെ അവസ്ഥയുടെ നേർക്കാഴ്‍ച എന്നാണ് സിനിമയ്‍ക്ക് അഭിപ്രായം വരുന്നത്.  ശരിക്കും കലാകാരന്മാരുടെ മനസ്സറിഞ്ഞ കലാസൃഷ്‍ടി എന്ന് മറ്റൊരാള്‍ പറയുന്നു. ഒട്ടേറെ ആരാധകരാണ് ഹ്രസ്വ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.