തിരുവനന്തപുരം: അടുത്തിടെ ഏറെ ചര്‍ച്ചയായ ഗാനമാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ മധുരരാജയിലെ 'മോഹമുന്തിരി വാറ്റിയ രാവ്'. ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ശ്രദ്ധേയമായ  പാട്ട് ടിക് ടോക്കിലും സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. എന്നാല്‍ ബസ്സിനുള്ളില്‍ ഈ പാട്ടിനൊപ്പം തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന ഉമ്മച്ചിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഇഷ്ടം നേടുന്നത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. ബസ് യാത്രക്കിടെ പാട്ടിന്‍റെ താളത്തില്‍ മതിമറന്ന് ചുവടുവെക്കുകയാണ് ഈ സ്ത്രീ. തന്‍റെ ഗാനത്തിനോട് ഇത്രയധികം സ്നേഹം തോന്നുന്നതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. 

"