വിരാട് കര്‍ണ്ണയാണ് ചിത്രത്തിലെ നായകൻ.

അഭിഷേക് നാമ തന്‍റെ വരാനിരിക്കുന്ന സംവിധാന സംരംഭമായ 'നാഗബന്ധം - ദി സീക്രട്ട് ട്രഷർ' എന്ന ചിത്രത്തിലൂടെ ഒരു ദൃശ്യവിസ്മയം തന്നെ പ്രേക്ഷകർക്കായി അണിയിച്ചൊരുക്കുകയാണ്. ഇന്ത്യൻ സിനിമയ്ക്ക് തന്നെ സവിശേഷമായ ഒരു കഥാ പശ്ചാത്തലവും, ഉയർന്ന ദൃശ്യഭംഗിയും സമ്മാനിച്ച ചിത്രത്തിലെ ടീസറും പാട്ടുകളും ഇതിനകം തന്നെ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ, ഭാവനയും യാഥാർത്ഥ്യവും ഒത്തുചേരുന്ന ഒരു ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്‍റസി അഡ്വഞ്ചർ ചിത്രമായിരിക്കും ഇതെന്ന് ഉറപ്പുനൽകുന്നു. ഈ ഇതിഹാസ ചിത്രം തിയേറ്ററുകളിൽ കാണാൻ പ്രേക്ഷകർക്ക് ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. ഈ പാൻ-ഇന്ത്യൻ ചിത്രം ജൂലൈ 3-ന് ലോകമെമ്പാടും വലിയ രീതിയിൽ റിലീസ് ചെയ്യാൻ ഔദ്യോഗികമായി ഒരുങ്ങുകയാണ്.

നായകന്‍റെ തീക്ഷ്ണമായ നോട്ടം പകർത്തിയിരിക്കുന്ന പോസ്റ്ററിൽ പുരാതന കാലത്തെ സന്ന്യാസിമാർ, ക്രോധാവിഷ്ടനായ ഒരു സർപ്പം, ആഞ്ഞടിക്കുന്ന കടൽത്തീരങ്ങൾ തുടങ്ങിയ കൗതുകമുണർത്തുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. പോസ്റ്ററിന്‍റെ രൂപകൽപ്പനയും, ദൃശ്യ ഭംഗിയും, വൻ താരനിരയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ ആകർഷകമായ പോസ്റ്റർ നിലവിൽ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും എല്ലാ തിയേറ്ററുകളിലും വലിയ സ്റ്റാൻഡികളായി സ്ഥാപിച്ചുകഴിഞ്ഞു.

വിരാട് കർണ്ണ നായകനാകുന്ന ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരാണ് നായികമാരായി എത്തുന്നത്. ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, മുരളി ശർമ്മ, ജയപ്രകാശ്, അനസൂയ ഭരദ്വാജ്, ശരണ്യ പൊൻവണ്ണൻ, രാമചന്ദ്ര രാജു, ഋഷഭ് സാഹ്നി തുടങ്ങിയ ശക്തരായ അഭിനേതാക്കളുടെ ഒരു വലിയ നിര തന്നെ ചിത്രത്തിലുണ്ട്.

അഭിഷേക് നാമ ഈ ചിത്രത്തിനായി ഒരു ഇതിഹാസ ദൃശ്യപ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ സിനിമാറ്റിക് പ്രതിഭയ്ക്ക് നിർമ്മാതാക്കളായ കിഷോർ അന്നപൂറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും മികച്ച രീതിയിൽ പിന്തുണ നൽകിയിട്ടുണ്ട്. അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, വമ്പിച്ച നിർമ്മാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. പുരാണ പശ്ചാത്തലമുള്ള ഈ ചിത്രം തിയേറ്ററുകളിൽ ഒരു ഉഗ്രൻ ദൃശ്യാനുഭവം സമ്മാനിക്കും എന്ന കാര്യത്തിൽ സംശയമില്ല.

അന്താരാഷ്ട്ര പ്രശസ്‍തനായ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായാണ് നാഗബന്ധം എത്തുന്നത്. സിനിമയുടെ ഗംഭീരമായ വ്യാപ്തി, ശ്വാസം അടക്കിപ്പിടിക്കുന്ന ദൃശ്യങ്ങൾ, കടുത്ത ആക്ഷൻ രംഗങ്ങൾ, വലിയ സാഹസിക എപ്പിസോഡുകൾ, ശക്തമായ സംഗീതം, ആകർഷകമായ കഥാതന്തു എന്നിവയാൽ ചിത്രം 2026-ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറി കഴിഞ്ഞിട്ടുണ്ട് 'നാഗബന്ധം'. പിആർഒ ആതിര ദിൽജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക