മലയാളത്തിലും തമിഴിലും പ്രദര്‍ശനത്തിന്

വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സിറ്റ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്തത് ടൊവിനോ തോമസ് ആണ്. ഒറ്റ രാത്രിയിൽ നടക്കുന്ന കഥ പറയുന്ന ചിത്രം തീർത്തുമൊരു ആക്ഷൻ സർവൈവൽ ത്രില്ലറാണ്. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നില്‍ എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനൻ്റേതാണ് തിരക്കഥ. 

Add Asianetnews as a Preferred SourcegooglePreferred

തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീർത്തും സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്.

വിശാകിനെ കൂടാതെ തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസംഗ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവാണ് ശ്രീരാം. ഛായാഗ്രഹണം - റിയാസ് നിജാമുദ്ദീൻ, എഡിറ്റിങ് - നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, സംഗീതം - ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, കലാസംവിധാനം - എം.കോയാസ്, കോസ്റ്റ്യൂം ഡിസൈൻ - ശരണ്യ ജീബു, മേക്കപ്പ് - സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ - അമൽ ബോണി, ഡി.ഐ - ജോയ്നർ തോമസ്, ആക്ഷൻ - റോബിൻച്ചാ, പി.ആർ.ഒ -പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : പുതിയ താരോദയം? 'ഭ​ഗവന്ത് കേസരി'യുടെ 130 കോടി കളക്ഷന്‍; പ്രതിഫലം ഇരട്ടിയാക്കി ശ്രീലീല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക