വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ആക്ഷന്‍'. തമന്നയും മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ആക്ഷൻ-മാസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുര്‍ക്കിയിലും ഹൈദരാബാദിലുമായാണ് നടക്കുന്നത്.

കത്തി സണ്‍ഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ് 'ആക്ഷന്‍'. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് 'ആക്ഷന്‍'.