കഥയും തിരക്കഥയും ഗാനരചനയും സംഗീതവും  പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നതും നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ആനന്ദ് മധുസൂദനന്‍

ചിന്നു ചാന്ദ്നി, ആനന്ദ് മധുസൂദനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രം ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചു. ജൂലൈ 19 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലും സിംപ്ലി സൗത്തിലും (ഇന്ത്യയ്ക്ക് പുറത്ത്) ചിത്രം കാണാനാവും. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നതും നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ആനന്ദ് മധുസൂദനന്‍ ആണ്.

സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിൻ്റെ ആദ്യ ചിത്രമാണ് വിശേഷം. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന വിശേഷത്തിന്റെ ചിത്രസംയോജനം നിർവ്വഹിക്കുന്നത് മാളവിക വി എൻ ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി പി കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലിം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

വിശേഷത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും സൗണ്ട് റെക്കോഡിംഗ് റെൻസൺ തോമസും സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവ്വഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി ഐ അഞ്ജന സാഗർ (കായ്), ചമയം സുബ്രഹ്‍മണ്യന്‍ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പന്‍, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസ് എന്നിവരും നിർവഹിക്കുന്നു.

ALSO READ : പുതുമുഖ സംവിധായകനെ അവതരിപ്പിക്കുന്നത് 16-ാം തവണ; ഫ്രൈഡേ ഫിലിം ഹൗസിൻ്റെ 'പടക്കളം' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം