ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഭരതൻ ആണ്. 

സുരേഷ് ​ഗോപി ചിത്രം ​ഗരുഡന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഫീനിക്സിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു വീടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹതകളുമാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതുവരെ ത്രില്ലർ തിരക്കഥകൾ ഒരുക്കിയ മിഥുന്റെ ഹൊറർ തിരക്കഥ എങ്ങനെ ഉണ്ടാകുമെന്ന ആകാംക്ഷയിൽ ആണ് പ്രേക്ഷകരിപ്പോൾ. ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഭരതൻ ആണ്. 

അജു വര്‍ഗീസ്, അനൂപ് മേനോന്‍, ചന്തു നാഥ് എന്നിവരാണ് ഫീനിക്സില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അഡ്വേക്കേറ്റ് ജോണ്‍ എന്ന കഥാപാത്രമായി അജു എത്തുമ്പോള്‍ വൈദികനായാണ് അനൂപ് മേനോന്‍ എത്തുന്നതെന്നാണ് വിവരം. ഡോ.റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ .കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ ,അബ്രാംരതീഷ്, ആവണി എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്. 

ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിക്കുന്ന ചിത്രം സംഗീതം ഒരുക്കിയിരിക്കുന്നത് സാം .സി.എസ് ആണ്. സ്റ്റോറി ഐഡിയ - ബിഗിൽ ബാലകൃഷ്ണൻ. ഛായാഗ്രഹണം - ആൽബി. എ ഡിറ്റിംഗ്‌ - നിധീഷ്. കെ.ടി.ആർ. കലാസംവിധാനം - ഷാജി നടുവിൽ മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ. എക്സിക്യുട്ടീവ് പ്രൊഡ്യുസർ -ഷിനോജ് ഒടാണ്ടിയിൽ. പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി. പി ആർ ഒ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

വിവാഹ ജീവിതം പരാജയം; വിഷാദം, കഠിനമായ വേദന, ആരോ​ഗ്യത്തെ വല്ലാതെ ബാധിച്ചു: നടി സമാന്ത