വിഷ്‍ണു ഉണ്ണികൃഷ്‍ൻ നായകനാകുന്ന പുതിയ സിനിമയാണ് ശലമോൻ.

തിരക്കഥാകൃത്തായും നടനായും ശ്രദ്ധേയനായ താരമാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനായ പുതിയ സിനിമ പ്രഖ്യാപിച്ചു. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശലമോൻ എന്ന സിനിമയിലാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്നത്. സിനിമയുടെ ഫോട്ടോകളും വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. എല്ലാവരുടെയും അനുഗ്രഹാശംസകള്‍ പ്രതീക്ഷിക്കുന്നുവെന്ന് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ പറയുന്നു.

ജിതിന്‍ പത്മനാഭന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. കേന്ദ്ര കഥാപാത്രമായിട്ട് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ എത്തുന്നു. സിനിമയുടെ പൂജ ചടങ്ങുകള്‍ നടന്നു. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹാശംസകള്‍ പ്രതീക്ഷിച്ചു കൊണ്ട്. ഞങ്ങള്‍ ആരംഭിക്കുകയായി എന്നാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ എഴുതിയിരിക്കുന്നത്.

പാപ്പിനുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

 പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്.