കൊവിഡ് കാലമാണ്. രാജ്യം ലോക്ക് ഡൗണിലാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. കൊവിഡിനെ നേരിടാൻ സാമൂഹിക അകലം പാലിക്കലാണ് വഴി. സാമൂഹ്യ അകലം പാലിക്കുന്നത് ബോധവത്‍ക്കരിക്കുന്നതിനായി ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടൻ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ.

മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. ദൂരെ മാറിനില്‍ക്കുകയാണ് രണ്ടുപേരും. ഫോട്ടോയ്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്‍ത ബിഗ് ബ്രദര്‍ എന്ന സിനിമയില്‍ നിന്നുള്ളതാണ് ഫോട്ടോ എന്നാണ് വ്യക്തമാകുന്നത്. സാമൂഹിക അകലം പാലിക്കുക എന്നാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നതും.