Asianet News MalayalamAsianet News Malayalam

ആദ്യത്തെ അതിഥി; അച്ഛനായ സന്തോഷം പങ്കുവച്ച് വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍

ആണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് വിഷ്‍ണു സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. "ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു" എന്നാണ് വിഷ്ണുവിന്‍റെ കുറിപ്പ്. 

vishnu unnikrishnan shares his joy of fatherhood
Author
Thiruvananthapuram, First Published Oct 30, 2020, 10:56 PM IST

ആദ്യമായി അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. ആണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് വിഷ്‍ണു സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്. "ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു" എന്നാണ് വിഷ്ണുവിന്‍റെ കുറിപ്പ്. ഒപ്പം ഭാര്യ ഐശ്വര്യയ്ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.

"ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി, എന്‍റെ സ്നേഹമേ", വിഷ്ണു കുറിച്ചു. തങ്ങള്‍ അച്ഛനും അമ്മയും ആകാന്‍ പോകുന്നതിന്‍റെ സന്തോഷം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു പങ്കുവച്ചിട്ടുണ്ട്.

ഫെബ്രുവരി മാസത്തിലായിരുന്നു വിഷ്ണുവിന്‍റെയും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുടെയും വിവാഹം. 2003ല്‍ പുറത്തെത്തിയ 'എന്‍റെ വീട് അപ്പൂന്‍റേം' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ പുറത്തെത്തിയ നാദിര്‍ഷ ചിത്രം 'അമര്‍ അക്ബര്‍ അന്തോണി'യുടെ സഹ തിരക്കഥാകൃത്ത് ആയിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളും ഇവരുടെ തിരക്കഥയില്‍ പുറത്തെത്തി. നിരവധി ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുമുണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍.

Follow Us:
Download App:
  • android
  • ios