വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ 'കുറി' എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധ നേടുന്നു (Kuri song).
വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ചിത്രമാണ് 'കുറി'. കെ ആര്‍ പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ആര്‍ പ്രവീണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ 'കുറി'യിലെ ഒരു ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Kuri song).
'അങ്ങ് മേലേ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ വരികള്‍ എഴുതിയിരിക്കുന്നു. നജീം അര്‍ഷാദാണ് ഗാനം പാടിയിരിക്കുന്നത്.
കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, വിഷ്‍ണു ഉണ്ണികൃഷ്‍ണനു പുറമേ ചിത്രത്തില്‍ സുരഭി ലക്ഷ്‍മി, വിഷ്‍ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച 'കുറി'യിൽ സിപിഒ ആയിട്ടാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, , കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ അരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.
ഷെയ്ൻ നിഗം - സണ്ണി വെയ്ൻ ചിത്രം പാലക്കാട് ചിത്രീകരണം ആരംഭിച്ചു
ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷൈൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
എം സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷെയ്‍ൻ നിഗം ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് മഹേഷ് ഭുവനേന്ദ്. സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിനോയ് തലക്കുളത്തൂർ കലാ സംവിധാനവും, ധന്യ ബാലകൃഷ്‍ണൻ വസ്‍ത്രാലങ്കാരവും നിർവഹിക്കുന്നു.
സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ മമ്മൂട്ടി ചിത്രമായ 'പുഴു'വിനു ശേഷം എസ് ജോർജ്ജ് നിർമിക്കുന്ന ചിത്രമാണ് ഇത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്.
പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ. പ്രോജക്ട് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ് ആണ്. ഫിനാൻസ് കൺട്രോളർ അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ. പി ആർ ഓ: പ്രതീഷ് ശേഖർ.
Read More : തിയറ്ററുകളില്‍ ഹിറ്റായ 'ഭൂല്‍ ഭുലയ്യ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
