'നിര്‍ഭാഗ്യവശാല്‍, എന്നെ കേന്ദ്രീകരിച്ചുള്ള ആ അഭ്യൂഹങ്ങള്‍ തെറ്റാണ്'.
നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാല്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എസ് ജെ സൂര്യയും ചിത്രത്തിലുണ്ടാകും. കാളിദാസ് ജയറാമാണ് ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലെ മറ്റൊരു പ്രധാന നടൻ എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ സിനിമയില്‍ ഉണ്ടാകില്ലെന്നറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിഷ്‍ണു വിശാല്‍.
നിര്‍ഭാഗ്യവശാല്‍, എന്നെ കേന്ദ്രീകരിച്ചുള്ള ആ അഭ്യൂഹങ്ങള്‍ തെറ്റാണ്. ഞാൻ അതില്‍ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ട്. ഒന്ന് വ്യക്തത വരുത്തുകയാണ് ഞാൻ. മറ്റ് തിരക്കുകളുള്ളതിനാല്‍ തനിക്ക് അതില്‍ ഭാഗമാകാൻ ആകില്ലെന്നും അവര്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും വ്യക്തമാക്കിയ വിഷ്‍ണു വിശാല്‍ ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മഞ്‍ജിമ മോഹനും പ്രധാനപ്പെട്ട കഥാപാത്രമായി വേഷമിട്ട് വിഷ്‍ണു വിശാല്‍ നായകനായ 'എഫ്ഐആര്‍' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് വാര്‍ത്തയുണ്ട്. മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമായ 'ലാല്‍ സലാ'മിന്റെ തിരക്കിലാണ് ഇപ്പോള്‍ വിഷ്‍ണു വിശാല്‍
അടുത്തിടെ 'ഗാട്ട കുസ്‍തി' എന്ന ചിത്രം വിഷ്‍ണു വിശാലില്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത് വൻ വിജയമായി മാറിയിരുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്‍ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്‍പോര്‍ട്സ്‍ ഡ്രാമയായിരുന്നു. ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥൻ ആണ് നിര്‍വഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്.
Read More: 'അന്ന് അഖില്‍ പൊക്കിക്കാണിച്ചതുപോലെ അല്ല', ജുനൈസിന്റെ വിശദീകരണം
ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ; ഫിറോസ് ഖാൻ പറയുന്നു

