സംവിധാനം ഗോകുലാണ് നിര്‍വഹിക്കുക.
തമിഴകത്ത് നിരവധി ആരാധകരുള്ള ഒരു താരമാണ് വിഷ്‍ണു വിശാല്‍. വിഷ്‍ണു വിശാല്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സംവിധാനം നിര്‍വഹിക്കുക ഗോകുലാണ്. വിഷ്‍ണു വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ്.
ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രത്തിലായിരിക്കും വിഷ്‍ണു വിശാല്‍ ഇനി നായകനാകുക എന്ന റിപ്പോര്‍ട്ട് ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്. വിഷ്‍ണു വിശാല്‍ സ്റ്റുഡിയോസാണ് നിര്‍മിക്കുന്നത്. ചിത്രം വിഷ്‍ണു വിശാലാണ് പ്രഖ്യാപിച്ചത്. വിഷ്‍ണു വിശാല്‍ നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ഗാട്ടാ കുസ്‍തി ആരാധകര്‍ ഏറ്റെടുത്തിരുന്നു.
വിഷ്‍ണു വിശാല്‍ നായകനായി വേഷമിട്ട ചിത്രം ഗാട്ടാ കുസ്‍തി വൻ വിജയമായി മാറിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. ഗാട്ടാ കുസ്‍തി ചെല്ല അയ്യാവു സംവിധാനം ചെയ്‍ത് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്‍പോര്‍ട്സ്‍ ഡ്രാമയായിരുന്നു. ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥൻ ആണ് നിര്‍വഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് ഗാട്ടാ കുസ്‍തിയുടെ സംഗീതം നിര്‍വഹിച്ചത്.
നവാഗതനായ പ്രവീണ്‍ കെയുടെ സംവിധാനത്തിലുള്ള ചിത്രം ആര്യനിലും വിഷ്‍ണു വിശാല്‍ നായകനായി എത്തുന്നുണ്ട് എന്നത് ആരാധകരെ ആവേശത്തിലാക്കിയ ഒരു റിപ്പോര്‍ട്ടാണ്. വിഷ്‍ണു വിശാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ആര്യനുള്ളതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും വിഷ്‍ണു വിശാലിന്റെ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഛായാഗ്രാഹണം വിഷ്‍ണു സുഭാഷാണ്. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന 'ആര്യൻ' എപ്പോഴായിരിക്കും റിലീസ് ചെയ്യുക എന്ന് വ്യക്തമാക്കിയിട്ടില്ല.
Read More: ദീപിക പദുക്കോണിനെ പിന്തള്ളി, ആ ബോളിവുഡ് നായിക ഒന്നാമത്, സര്‍പ്രൈസായി പുതിയ കണ്ടെത്തല്‍
