Asianet News MalayalamAsianet News Malayalam

രജനികാന്തിന്റെ സ്റ്റൈലൻ എൻട്രി വീണ്ടും, ടീസര്‍ പുറത്ത്, കസറാൻ വിഷ്‍ണു വിശാല്‍

ലാല്‍ സലാം എന്ന ചിത്രത്തിന്റ ടീസര്‍ പുറത്ത്.

 

Vishnu Vishals Lal Salaams teaser out Aishwaryas Vikranth and Rajinikanth starrer film hrk
Author
First Published Nov 12, 2023, 1:46 PM IST

ലാല്‍ സലാം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ക്രിക്കറ്റാണ് പ്രമേയമെങ്കിലും അതിലുപരി ചില വിഷയങ്ങളും ചിത്രത്തില്‍ സംസാരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. വിഷ്‍ണും വിശാലും വിക്രാന്ത് സന്തോഷും ടീസറില്‍ നേര്‍ക്കുനേര്‍ പോരാടുന്നു. വ്യത്യസ്‍ത ​ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന രജനികാന്തിനെയും ടീസറിൽ കാണാം.

സംവിധാനം നിര്‍വഹിക്കുന്നത് ഐശ്വര്യ രജനികാന്താണ്. രജനികാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്. ഛായാഗ്രാഹണം വിഷ്‍ണു രംഗസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്‍മാനും.

ധനുഷ് നായകനായി '3'ഉം 'എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്', സിനിമാ വീരൻ എന്നിവയും സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്. തിരക്കഥയും ഐശ്വര്യയുടേതാണ്. 'ലാൽ സലാം' 2024 പൊങ്കലിന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിക്കുമ്പോള്‍ വിഷ്‍ണു വിശാലിനും വിക്രാന്തിനുമൊപ്പം നിരോഷയും മറ്റൊരു പ്രധാന കഥാപാത്രമായുണ്ട്.

ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റൻ മില്ലെറില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ പൊങ്കലിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തമിഴ്‍നാട്ടില്‍ പോരാട്ടം പൊടിപാറും. ധനുഷിന്റെ മുൻ ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ വിഷ്‍ണു വിശാല്‍ നായകനാക്കി ലാല്‍ സലാം സംവിധാനം ചെയ്യുമ്പോള്‍ അരുണ്‍ മതേശ്വരനാണ് ക്യാപ്റ്റൻ മില്ലെര്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്നതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്.

Read More: കാക്കിയണിഞ്ഞ് കീര്‍ത്തി സുരേഷ്, സൈറണിന്റെ ടീസര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios