ലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് 'വിചിത്തിരന്‍' ടീസര്‍ റിലീസ് ചെയ്തു. ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് സെപ്റ്റംബർ 24നാണ് വീണ്ടും ആരംഭിച്ചത്. 

പ്രശസ്ത സംവിധായകൻ ബാലയാണ് വിചിത്തിരന്‍റെ നിർമാണം. ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അന്തരിച്ച താരം അനിൽ മുരളിയുടെ അവസാനചിത്രം കൂടിയാണിത്. ജി.വി. പ്രകാശാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.