ദ വാക്സിൻ വാര്‍ സിനിമ ഒടിടിയില്‍ എപ്പോള്‍? എവിടെ? റിപ്പോര്‍ട്ട് പുറത്ത്
സംവിധായകൻ വിവേക് അഗ്‍നിഹോത്രിയുടെ പുതിയ ചിത്രമാണ് ദ വാക്സിൻ വാര്‍.

സംവിധായകൻ വിവേക് അഗ്‍നിഹോത്രയുടെ പുതിയ ചിത്രമായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയതാണ് ദ വാക്സിൻ വാര്‍. പല്ലവി ജോഷിയും നാനാ പടേകറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. മോശമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നതും. ദ വാക്സിൻ വാര്‍ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും സ്‍ട്രീമിംഗ്. തിയറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ദ വാക്സിൻ വാര്‍ ഡിസ്‍നി പ്ലസ്‍ ഹോട്‍സ്റ്റാറില്‍ സ്‍ട്രീമിംഗ് തുടങ്ങുക. രണ്ട് മണിക്കൂര്‍ 40 മിനിട്ടാണ് ദൈര്‍ഘ്യം. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
കൊവാക്സിൻ നിര്‍മിക്കുന്ന ശാസ്‍ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. ചിത്രം ഒരു യഥാര്‍ഥ കഥയായിരിക്കും പറയുന്നത് എന്ന് പ്രഖ്യാപനസമയത്ത് വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരുന്നു. ദ വാക്സിൻ വാര്‍ എന്ന സിനിമയില്‍ പല്ലവി ജോഷി, നാനാ പടേകര്‍, എന്നിവര്‍ക്കു പുറമേ റെയ്‍മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരും വേഷമിടുന്നു. ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ 'ദ കശ്‍മിര്‍ ഫയല്‍സി'ലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ദ കശ്‍മിര്‍ ഫയല്‍സ് 340.92 കോടി നേടി ബോക്സ് ഓഫീസിനെ വിസ്‍മയിപ്പിച്ചിരുന്നു. ഛായാഗ്രാഹണം ഉദയ്‍സിംഗ് മോഹിതാണ്. അനുപം ഖേര്‍, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നീ താരങ്ങള്‍ വേഷമിട്ടു.
Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക