Asianet News MalayalamAsianet News Malayalam

'ഇതി'; മര്‍ഡര്‍ മിസ്റ്ററിയുമായി നിര്‍മ്മാതാവിന്‍റെ കസേരയിലേക്ക് വിവേക് ഒബ്റോയ്

ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം വര്‍ഷാവസാനത്തോടെ തീയേറ്ററുകളില്‍ എത്തിക്കാനാവുമെന്നും അണിയറക്കാര്‍ പ്രതീക്ഷിക്കുന്നു.

vivek oberoi turns producer with murder mystery named iti
Author
Thiruvananthapuram, First Published Jun 30, 2020, 10:31 PM IST

ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രത്തിലൂടെ നിര്‍മ്മാതാവിന്‍റെ കസേരയിലേക്ക് നടന്‍ വിവേക് ഒബ്റോയ്. 'ഇതി' എന്നു പേരിട്ടിരിക്കുന്ന ചിത്രം വിവേക് ഒബ്റോയ്‍യുടെ പ്രൊഡക്ഷന്‍ ഹൗസ് ആയ ഒബ്റോയ് മെഗാ എന്‍റര്‍ടെയ്ന്‍മെന്‍റ് മന്ദിര എന്‍റര്‍ടെയ്ന്‍മെന്‍റുമായി ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.  'കോഫി വിത്ത് ഡി', 'മരുധര്‍ എക്സ്പ്രസ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വിശാല്‍ മിശ്രയാണ് സംവിധാനം.

കൊല ചെയ്യപ്പെട്ടയാള്‍ അതു തെളിയിക്കാന്‍ സമയത്തെ മറികടന്നു നടത്തുന്ന സഞ്ചാരമെന്നാണ് ചിത്രത്തിന്‍റെ സിനോപ്‍സിസ്. കൊല ചെയ്യപ്പെട്ടയാള്‍ ഇവിടെ ഒരു സ്ത്രീയാണ്. ചിത്രത്തിന്‍റെ ആശയം സംവിധായകന്‍ വിശാല്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും പണം മുടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിവേക് ഒബ്റോയ് പറഞ്ഞു. 

'നിങ്ങള്‍ക്ക് നിങ്ങളുടെതന്നെ കൊലപാതകം തെളിയിക്കാന്‍ പറ്റുമോ' എന്നാണ് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്ററിലെ വാചകം. ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം വര്‍ഷാവസാനത്തോടെ തീയേറ്ററുകളില്‍ എത്തിക്കാനാവുമെന്നും അണിയറക്കാര്‍ പ്രതീക്ഷിക്കുന്നു. അഭിനേതാക്കള്‍ ആരൊക്കെയെന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നറിയുന്നു. 

Follow Us:
Download App:
  • android
  • ios