Asianet News MalayalamAsianet News Malayalam

Viveka and Arun Bharathi : 'അണ്ണാത്തെ' ഹിറ്റ് ഗാനങ്ങള്‍ എഴുതിയ വിവേകയും അരുണ്‍ ഭാരതിയും ആദ്യമായി മലയാളത്തില്‍

രജനികാന്ത് നായകനായ ചിത്രം 'അണ്ണാത്തെ'യിലെ ഹിറ്റ് ഗാനരചയിതാക്കള്‍ ആദ്യമായി മലയാളത്തില്‍.

Viveka and Arun Bharathi to debute in malayalam film
Author
Kochi, First Published Dec 6, 2021, 6:25 PM IST

'അണ്ണാത്തെ' (Annaatthe)എന്ന സിനിമയിൽ രജനീകാന്തിന്റെ 'അണ്ണാത്തെ അണ്ണാത്തെ...' എന്ന സൂപ്പർഹിറ്റ് ഡാൻസ് നമ്പറിന് വരികൾ എഴുതിയ വിവേകയും (Viveka M), 'വാ സാമി...'  എന്ന സൂപ്പർഹിറ്റ് ഗാനം എഴുതിയ അരുൺ ഭാരതിയും (Arun Bharathi)ആദ്യമായി ഒരു മലയാള സിനിമയ്ക്ക് വേണ്ടി ഗാനരചയിതാക്കളാകുന്നു. എം എഫ് ഹുസൈന്റെ അസോസിയേറ്റ് ആയിരുന്ന മനോജ് കെ വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ഫ്രീസർ നമ്പർ 18' എന്ന മലയാള സിനിമയിലെ രണ്ട് തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതുവാനാണ് വിവേകയും അരുൺ ഭാരതിയും കൊച്ചിയിലെത്തിയത്. 'ഫ്രീസർ നമ്പർ 18' എന്ന സിനിമയിൽ പ്രത്യാശ പ്രമേയമാക്കി സന്ദേശ് പീറ്റർ ചിട്ടപ്പെടുത്തിയ ഒരു ചടുലഗാനത്തിനാണ് വിവേക വരികൾ എഴുതിയത്. മനോജ് കെ വർഗീസ് ചിത്രത്തില്‍  വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിൽ സുനിൽകുമാർ പി കെ സംഗീതസംവിധാനം ചെയ്‍തിട്ടുള്ള ഒരു പവർപാക്ഡ് ഗാനത്തിനാണ് അരുൺ ഭാരതി വരികൾ എഴുതിയിരിക്കുന്നത്. 

 ശങ്കർ മഹാദേവനും സിത്താര കൃഷ്‍ണകുമാറുമാണ് വിവേക എഴുതിയ ഗാനം ആലപിക്കുന്നത്. ഹരിഛരണും, എം വി മഹാലിംഗവും, ജ്യോത്സനയും ചേർന്നാണ് അരുൺ ഭാരതി എഴുതിയ ഗാനം ആലപിക്കുന്നത്.  ഇപ്പോഴാണ് മലയാള സിനിമയിൽ ഇപ്പോഴാണ് അരങ്ങേറ്റം കുറിക്കുന്നത് എങ്കിലും മലയാള സിനിമകൾ ധാരാളം കാണുന്നവരാണ് വിവേകയും അരുൺ ഭാരതിയും.  കഥയ്ക്കും കവിതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാളത്തിൽ ഉള്ളതെന്ന് രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു. 'അണ്ണാത്തെ' എന്ന സിനിമയിലെ തങ്ങളുടെ ഗാനങ്ങൾ സൂപ്പർഹിറ്റ് ആയതിൽ അതിയായ സന്തോഷമുണ്ട്, നിരവധി ഗാനങ്ങൾ തമിഴിൽ ഇരുവരുടെയും വരാനിരിക്കുന്നുണ്ട്. 'ഫ്രീസർ നമ്പർ 18' സിനിമയുടെ കഥയും ഗാനസന്ദർഭവും സംവിധായകൻ ഫോണിൽ പറഞ്ഞപ്പോൾ മലയാള സിനിമയിലേക്കുള്ള തങ്ങളുടെ അരങ്ങേറ്റ ഓഫർ ഈ സിനിമയിലൂടെ ഏറ്റെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നും ഇരുവരും പറഞ്ഞു.

ഗാനരചയിതാവായി തമിഴ് സിനിമയില്‍ 1999-ൽ തുടക്കം കുറിച്ച വിവേകയുടെ ഹിറ്റ് ഗാനങ്ങള്‍ മിക്കതും ആസ്വാദകര്‍ ആവര്‍ത്തിച്ചുപാടുന്നവയാണ്. 'അണ്ണാത്തെ അണ്ണാത്തെ...' എന്നതിനു പുറമേ 'എക്സ്ക്യൂസ്‍മീ മിസ്റ്റർ കന്തസാമി', 'എൻ പേരു മീനാകുമാരി', 'ജുങ്‍ഗുനുമണി', 'ഡാഡി മമ്മി വീട്ടിലില്ല' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളടക്കം 2500-ൽപരം തമിഴ് ഗാനങ്ങൾക്കാ വരികൾ എഴുതിയിട്ടുള്ളത്. 'വാ സാമി...' എന്ന ഗാനത്തിന് പുറമെ  'നാഗ നാഗ', 'മീശ വെച്ച വേട്ടക്കാരൻ' തുടങ്ങി നിരവധി പവർപാക്ഡ് ഗാനങ്ങളിലൂടെ തമിഴ് സിനിമാലോകത്ത് തനതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പ്രതിഭയാണ് അരുൺ ഭാരതി. അരുൺ ഭാരതിയുടെ കവിതയായ 'ഈമ കലയം' കേരള സിലബസിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാണ്.

ഷാസ് എന്റർടെയ്ൻമെന്റ്‍സ് (Shaaz Entertainments), ഇന്ത്യ ഇലിമൻസ്സുമായി (India Elements) സഹകരിച്ച് ഷഫ്റീൻ സിപി (Shafreen CP) നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് ഗാനങ്ങളാണുള്ളത്. മൂന്നാമത്തേത് മലയാളത്തിൽ ഉള്ള ഒരു ഫോക് ഗാനമാണ്. അതിന്റെ കമ്പോസിംഗ് നടന്നുവരുന്നു. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സുനിൽകുമാർ തന്നെയാണ്. മൂന്നാമത്തെ ഗാനത്തിന്റെ രചയിതാവിനെ ഗായകരെയും ഇനിയും തീരുമാനിച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ സംവിധായകനായ മനോജ് പറഞ്ഞു.

മനോജ് സംവിധാനം ചെയ്യുന്ന ചിത്രം 'ഫ്രീസർ നമ്പർ 18' വരുന്ന മാർച്ച് പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും.   പാലക്കാടും കോയമ്പത്തൂരിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. മിസ്റ്ററി-ത്രില്ലർ ജോണറിലുള്ള ഫ്രീസർ നമ്പർ 18-ൽ  മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളുണ്ടാകും. ബോളിവുഡിൽ നിന്നുൾപ്പെടെയുള്ള പ്രമുഖ ടെക്നീഷ്യൻസുമായും എഗ്രിമെൻറ്  ആയിട്ടുണ്ടെന്ന് നിർമ്മാതാവായ ഷഫ്‍റിൻ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios