തമിഴകത്ത് കൊമേഡിയൻമാരില്‍ മുൻനിരയിലാണ് വിവേകിന്റെ സ്ഥാനം. ഇരുന്നൂറോളം സിനിമകളില്‍ ഇതിനകം വിവേക് വേഷമിട്ടു. ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ വിവേക് പരാജയം നേരിടുകയും സിനിമകള്‍ കുറയുകയും ചെയ്‍തു. എന്നാല്‍ വിശ്വാസം പോലുള്ള വൻ ഹിറ്റുകളില്‍ അഭിനയിക്കാനും സമീപകാലത്ത് വിവേകിനായി. വിവേക് സംവിധായകനാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

കെ ബാലചന്ദെര്‍ സിനിമയിലേക്ക് എത്തിച്ച വിവേകിനെ ഉടൻതന്നെ സംവിധായകന്റെ വേഷത്തിലും കാണാനാകുമെന്ന് തമിഴകത്ത് നിന്ന് വാര്‍ത്തകള്‍ വരുന്നു. ഒരുകൂട്ടം യുവ എഴുത്തുകാര്‍ക്ക് ഒപ്പം ചേര്‍ന്നാണ് വിവേക് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നേരത്തെ മാധവനെ വിവേക് തിരക്കഥ വായിച്ചുകേള്‍പ്പിച്ചിരുന്നു. മുൻനിര നായകനെ തന്നെ കേന്ദ്രകഥാപാത്രമാക്കി സിനിമ സംവിധാനം ചെയ്യാനാണ് വിവേകിന്റെ തീരുമാനം. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും വിവേക് സംവിധാനം ചെയ്യുന്നുവെന്നും സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ട്.