Asianet News MalayalamAsianet News Malayalam

വൈശാഖിന്‍റെ ഉണ്ണി മുകുന്ദന്‍ ചിത്രം; വന്‍ പ്രഖ്യാപനം നാളെ

മല്ലു സിംഗിനു ശേഷം വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രം

vysakh unni mukundan movie to announce tomorrow gokulam gopalan uday krishna
Author
Thiruvananthapuram, First Published Aug 16, 2022, 5:09 PM IST

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ചിങ്ങം 1 ആയ നാളെ. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ മല്ലു സിംഗിനു ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

രണ്ട് വര്‍ഷം മുന്‍പ് ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. മാസ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ബ്രൂസ് ലീ എന്ന ചിത്രമായിരുന്നു ഇത്. ഉദയകൃഷ്ണയായിരുന്നു തിരക്കഥ. ഈ ചിത്രമാണോ നാളെ പ്രഖ്യാപിക്കുക എന്ന കാര്യം അണിയറക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായാണ് ബ്രൂസ് ലീ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതേസമയം കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ വച്ച് നാളെ വൈകിട്ട് 7ന് ആണ് ചിത്രത്തിന്‍റെ പ്രഖ്യാപനം. നിരവധി വിശിഷ്ടാതിഥികളും ചടങ്ങിന് എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം നൈറ്റ് ഡ്രൈവ് ആണ് വൈശാഖിന്‍റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ വരാനിരിക്കുന്നു. ഈ ചിത്രത്തിന്‍റെ തിരക്കഥയും ഉദയകൃഷ്ണയാണ്. അതേസമയം നായക വേഷത്തിലെത്തിയ അവസാന ചിത്രം വന്‍ വിജയം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് ഉണ്ണി മുകുന്ദന്‍. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്‍ത മേപ്പടിയാന്‍ എന്ന ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ സംരംഭവുമായിരുന്നു ഈ ചിത്രം. ബ്രോ ഡാഡി, 12ത്ത് മാന്‍ എന്നീ മലയാള ചിത്രങ്ങളിലും ഖിലാഡി എന്ന തെലുങ്ക് ചിത്രത്തിനും ഉണ്ണി മുകുന്ദന് വേഷമുണ്ടായിരുന്നു.

ALSO READ : തീയറ്ററുകളിൽ തലയെടുപ്പോടെ 'പാപ്പൻ'; ഹാഫ് സെഞ്ച്വറി അടിച്ച് സുരേഷ് ​ഗോപി ചിത്രം

Follow Us:
Download App:
  • android
  • ios