ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകും എന്നറിയില്ലെന്നും ചാരിറ്റി മാത്രമല്ല, അംഗങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്ന് അൻസിബ പറഞ്ഞു.
കൊച്ചി: അമ്മ സംഘടനയിലെ തർക്കം പരിഹരിക്കാൻ അഞ്ചംഗ സമിതിയെന്ന എക്സിക്യൂട്ടിവ് തീരുമാനത്തിൽ പ്രതികരണവുമായി പരാതിക്കാരി അൻസിബ ഹസൻ. ആരോപണ വിധേയരായ സംഘടന പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി അത്ഭുതപ്പെടുത്തുന്നുവെന്നും മറ്റ് മൂന്ന് അംഗങ്ങൾ ആരാകും എന്നതറിയാൻ കാത്തിരിക്കുകയാണെന്നും അൻസിബ പറഞ്ഞു. ഇത് അനുസരിച്ച് കമ്മിറ്റിക്ക് മുന്നിൽ വിശദീകരണം നൽകുന്നതിൽ തീരുമാനമെടുക്കും. ലക്ഷ്മി പ്രിയ തനിക്കെതിരെ പരാതി നൽകിയപ്പോൾ അമ്മ സംഘടനയോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതാണ്. അന്ന് നതിംഗ് ടു ഡു വിത്ത് അമ്മ എന്നാണ് പ്രസിഡന്റ് മറുപടി പറഞ്ഞത്. വിഷയത്തിൽ പ്രസിഡന്റ് തന്നെ പിന്തുണച്ചിരുന്നതായി പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു. ഇരട്ടത്താപ്പുള്ള പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകും എന്നറിയില്ലെന്നും ചാരിറ്റി മാത്രമല്ല, അംഗങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്ന് അൻസിബ പറഞ്ഞു.
