Asianet News MalayalamAsianet News Malayalam

റോബര്‍ട്ട് പാറ്റിന്‍സണ്‍ തന്നെ പുതിയ ബാറ്റ്മാന്‍

ബെന്‍ അഫ്ലെക്ക് ഈ റോള്‍ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ബാറ്റ്മാനായി സംവിധായകന്‍ മാറ്റ് റീവിസിന് വാര്‍ണര്‍ ബ്രദേഴ്സ് അനുമതി നല്‍കിയത്. 

Warner Bros confirms Robert Pattinson as the new Batman
Author
Kerala, First Published Jun 1, 2019, 8:31 AM IST

ഹോളിവുഡ്: റോബര്‍ട്ട് പാറ്റിന്‍സണ്‍ അടുത്ത ബാറ്റ്മാന്‍ ആകുമെന്ന് സ്ഥിരീകരണം. മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ജൂണ്‍ 25, 2021 ല്‍ ഇറങ്ങുന്ന ദ ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരിക്കും പാറ്റിന്‍സണ്‍ വവ്വാല്‍ മനുഷ്യമായി എത്തുക. പാറ്റിന്‍സണിനെ ബാറ്റ്മാന്‍ ആക്കാനുള്ള തീരുമാനം സിനിമയുടെ നിര്‍മ്മാതാക്കള്‍ വാര്‍ണര്‍ ബ്രദേഴ്സും,ബാറ്റ്മാന്‍ ക്രിയേറ്റര്‍മാരായ ഡിസി കോമിക്സും സ്ഥിരീകരിച്ചു.

ബാറ്റ്മാന്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ഇതോടെ റോബര്‍ട്ട് പാറ്റിന്‍സണ്‍. കഴിഞ്ഞ രണ്ട് സിനിമകളില്‍ ബാറ്റ്മാനായി അവതരിപ്പിച്ച ബെന്‍ അഫ്ലെക്ക് ഈ റോള്‍ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ബാറ്റ്മാനായി സംവിധായകന്‍ മാറ്റ് റീവിസിന് വാര്‍ണര്‍ ബ്രദേഴ്സ് അനുമതി നല്‍കിയത്. ട്വിന്‍ലൈറ്റ് പടങ്ങളിലെ ഹീറോയായി ശ്രദ്ധേയനായ താരമാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. 32 വയസാണ് ഇദ്ദേഹത്തിന്.

നേരത്തെ ബാറ്റ്മാന്‍ v സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ പടങ്ങളുടെ നിരാശജനകമായ പ്രകടനത്തിന് ശേഷം ബാറ്റമാനെ മാറ്റി പരീക്ഷിക്കുന്നു എന്ന വാര്‍ത്ത സജീവമായിരുന്നു. ലോകത്ത് എങ്ങും ആരാധകരെ സൃഷ്ടിച്ച ട്വിന്‍ലിറ്റ് പരമ്പരയിലെ നായകനായിരുന്നു  റോബര്‍ട്ട് പാറ്റിന്‍സണ്‍. ബാറ്റ്മാന്‍ v സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ പടങ്ങള്‍ പരാജയപ്പെട്ടെങ്കിലും അടുത്തിടെ ഇറങ്ങിയ വണ്ടര്‍ വുമണ്‍, അക്വാമാന്‍ ചിത്രങ്ങളുടെ വിജയത്തിലൂടെ ആത്മവിശ്വസത്തിലാണ് വാര്‍ണര്‍ ബ്രോസ്. ഡിസി കൂട്ട് കെട്ട് അതിനാല്‍ തന്നെ പുതിയ ബാറ്റ്മാന്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ഇവര്‍ കാണുന്നത്. പ്ലാനറ്റ് എപ്സ് ചലച്ചിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാറ്റ് റീവിസ്. ഇതിനകം തന്നെ ബാറ്റ്മാന്‍റെ അവസാന തിരക്കഥയുടെ പണിയിലാണ് ഇദ്ദേഹം.

Follow Us:
Download App:
  • android
  • ios