റിലീസ് ചെയ്ത് ഇത്രയും ദിവസത്തിനുള്ളില്‍ ഫൈറ്ററിന് ഇന്ത്യയില്‍ നിന്ന് 175.75 കോടി രൂപയിലധികം നേടാനായി എന്നാണ് ബോക്സ് ഓഫഫീസ് റിപ്പോര്‍ട്ട്
മുംബൈ: കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പഠാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിനെ ഞെട്ടിച്ച സംവിധായകനാണ് സിദ്ധാര്‍ത്ഥ് ആനന്ദ്. ഈ വര്‍ഷം ആദ്യത്തില്‍ ഒരു എയര്‍ഫോഴ്സ് ത്രില്ലറുമായാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. ഫൈറ്റര്‍ എന്ന ചിത്രത്തില്‍ ഹൃഥ്വിക് റോഷനും, ദീപിക പാദുകോണുമാണ് പ്രധാന വേഷത്തില്‍ എത്തിയത്.
റിലീസ് ചെയ്ത് ഇത്രയും ദിവസത്തിനുള്ളില്‍ ഫൈറ്ററിന് ഇന്ത്യയില്‍ നിന്ന് 175.75 കോടി രൂപയിലധികം നേടാനായി എന്നാണ് ബോക്സ് ഓഫഫീസ് റിപ്പോര്‍ട്ട്.ഇത് തുടക്കം വച്ച് നോക്കിയാല്‍ ആശ്വാസകരമാണ് എന്ന് പറയാം എങ്കിലും പ്രീറിലീസ് ഹൈപ്പിന് അനുസരിച്ച ഒരു തരംഗം ചിത്രം ബോക്സോഫീസില്‍ ഉണ്ടാക്കുന്നില്ല എന്നതാണ് നേര്.
അതേ സമയം ആദ്യദിനങ്ങളിലെ മോശം പ്രകടനത്തില്‍ സിദ്ധാർത്ഥ് ആനന്ദ് നടത്തിയ പ്രസ്താവനയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. 90% ഇന്ത്യക്കാരും വിമാനത്തിൽ പറക്കാത്തവരായതിനാല്‍ ‘ഫൈറ്റർ’ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് സംവിധായകന്‍ അവകാശപ്പെട്ടത്. ഇത് മീമുകളും മറ്റുമായി വ്യാപകമായി പ്രചരിക്കുകയാണ്.
ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ബോക്‌സ് ഓഫീസിൽ ഫൈറ്ററിന് ലഭിച്ച ശരാശരി പ്രതികരണത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞത് ഇതാണ്. “ഫൈറ്റർ ഒരു വലിയ കുതിച്ചുചാട്ടമാണ്. രാജ്യത്ത് ഇത്തരം ഒരു കാര്യം ആദ്യമായി ചെയ്യുന്ന ഫിലിം മേക്കറെന്ന നിലയില്‍ പര്യവേക്ഷണം ചെയ്യപ്പെടാത്തതും തികച്ചും പുതിയതുമായ ഒരു ഇടമാണിത്. ഇതിന് പ്രേക്ഷകർക്ക് ഒരു റഫറൻസ് പോയിൻ്റില്ല, അതിനർത്ഥം അവര്‍ ഇത്തരം കാഴ്ചകള്‍ കുറച്ചെ കണ്ടിട്ടുള്ളൂവെന്നാണ്"
വലിയ താരങ്ങൾ, ഒരു വാണിജ്യ സംവിധായകൻ, എല്ലാം നന്നായി തന്നെ ചെയ്യും? … നിങ്ങൾ മനസ്സിലാക്കേണ്ടത് ഇതാണ് നമ്മുടെ രാജ്യത്ത് വലിയൊരു ശതമാനം. ഞാൻ പറയും 90 ശതമാനം വിമാനത്തിൽ പറന്നിട്ടില്ല. വിമാനത്താവളത്തിൽ പോകാത്തവർ പോലുമുണ്ട്. അപ്പോൾ ആകാശത്ത് എന്താണ് സംഭവിക്കുന്നത് മനസിലാക്കാന്‍ കഴിയുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം?" സിദ്ധാര്‍ത്ഥ് ചോദിക്കുന്നു.
എന്തായാലും വന്‍ട്രോളുകളാണ് സിദ്ധാര്‍ത്ഥ് ആനന്ദ് ക്ഷണിച്ച് വരുത്തുന്നത്. പഠാന്‍ വിജയിച്ചതിന് കാരണം 90 ശതമാനം ഇന്ത്യക്കാര്‍ റോ ഏജന്‍റുമാര്‍ ആയതിനാല്‍ ആണോ എന്നതടക്കമാണ് ട്രോളുകള്‍ വരുന്നത്.
പൂനം പാണ്ഡേയ്ക്ക് മുന്‍പ് ഈ ബോളിവുഡ് നടിയും 'ഫേക്ക് മരണ നാടകത്തിന്‍റെ' ഭാഗമായി; അതും സിനിമയ്ക്കായി.!
ധനുഷിന്‍റെ 'ക്യാപ്റ്റന്‍ മില്ലര്‍' ഒടിടി റിലീസാകുന്നു; എവിടെ എപ്പോള്‍ കാണാം.!
