മലയാളസിനിമാ മേഖലയിലെ സ്‌ത്രീകളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസിയുടെ (വിമെന്‍ ഇന്‍ സിനിമ കളക്ടീവ്‌) രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികള്‍ക്ക്‌ കൊച്ചിയില്‍ തുടക്കം. എറണാകുളം സെന്റ്‌ തെരേസാസ്‌ കോളെജില്‍ നടക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം വൈകിട്ട്‌ അഞ്ചേകാലിന്‌ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. തമിഴ്‌ ചലച്ചിത്ര സംവിധായകന്‍ പാ രഞ്‌ജിത്ത്‌ ആണ്‌ ചടങ്ങില്‍ മുഖ്യാതിഥി. സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖ്യ പ്രഭാഷണം നടത്തും. ബോളിവുഡ്‌ അഭിനേത്രി സ്വര ഭാസ്‌കര്‍, സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍, തിരക്കഥാകൃത്ത്‌ ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. 

സിനിമയിലെ വിവിധ മേഖലകളിലെ സ്‌ത്രീ പങ്കാളിത്തത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വിവിധ സെഷനുകള്‍ ഇന്ന്‌ രാവിലെ ആരംഭിച്ചു. നിര്‍മ്മാണ, അഭിനയ, രചനാ മേഖലകളിലെ സ്‌ത്രീ വിഷയങ്ങള്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ സെഷനുകളില്‍ ചര്‍ച്ചയാവും. പാര്‍വ്വതി, മഞ്‌ജു വാര്യര്‍, പദ്‌മപ്രിയ, രേവതി, ബീനാപോള്‍, അഞ്‌ജലി മേനോന്‍, വിധു വിന്‍സെന്റ്‌, മാലാ പാര്‍വ്വതി, സജിതാ മഠത്തില്‍ അടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങള്‍ക്കൊപ്പം ബോളിവുഡ്‌ അടക്കമുള്ള ഇതര സിനിമാമേഖലകളില്‍ നിന്നും പ്രമുഖരുടെ സാന്നിധ്യമുണ്ട്‌ ചര്‍ച്ചാവേദികളില്‍.

ബോളിവുഡ്‌ നിര്‍മ്മാണ കമ്പനി സിഖ്യാ എന്റര്‍ടെയ്‌ന്‍മെന്റ്‌ ഉടമ ഗുനീത്‌ മോംഗ, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ മിരിയം ജോസഫ്‌, ഛായാഗ്രാഹകരായ മഹീന്‍ മിര്‍സ, ഫൗസിയ ഫാത്തിമ, ഡോക്യുമെന്ററി സംവിധായിക ഉര്‍മി ജുവേക്കര്‍, എഡിറ്റര്‍ നമ്രത റാവു തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്‌.