രണ്‍ജി പണിക്കരുടെ മകൻ നിഖിലിന്റെ വിവാഹ വീഡിയോ.

സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെ മകൻ നിഖില്‍ അടുത്തിടെയായിരുന്നു വിവാഹിതനായത്. ഇപ്പോഴിതാ നിഖിലിന്റെ വിവാഹ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് നിഖിലിന്റെ വധു. ആറൻമുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഛായാഗ്രാഹകനായ മഹാദേവൻ തമ്പിയാണ് വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.