മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരനായ നടനാണ് വിജയ്‍ ദേവരകൊണ്ട. ഗീതഗോവിന്ദം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ട  യുവ നായകരില്‍ മുൻനിരയിലെത്തിയത്. വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വേള്‍ഡ് ഫെയ്‍മസ് ലൌവര്‍ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പുറത്തുവിട്ടു.

കലിപ്പൻ ലുക്കിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഐശ്വര്യ രാജേഷ് നായികയായി എത്തുന്നു. അതേസമയം എട്ട് വയസ്സുകാരനായ ഒരു കട്ടിയുടെ പിതാവായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ.