റിതേഷ് ദേശ്‍മുഖിനൊപ്പമുള്ള ഫോട്ടോയ്‍ക്ക് കമന്റുമായി ജെനീലിയ.
ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് റിതേഷ് ദേശ്‍മുഖും (Riteish Deshmukh) ജെനീലിയ ഡിക്രൂസും. സാമൂഹ്യമാധ്യമങ്ങളിലും ഇവര്‍ സജീവമായി ഇടപെടാറുണ്ട്. റിതേഷിന്റെയും ജെനീലയയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജെനീലയ്‍ക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് റിതേഷ് ഇപ്പോള്‍.
ജനീലയ്‍ക്കൊപ്പം പോസ് ചെയ്‍ത ഒരു സെല്‍ഫിയും 'തുജേ മേരി കസം' എന്ന ചിത്രത്തിലേ മറ്റൊരു ഫോട്ടോയുമാണ് റിതേഷ് ദേശ്‍മുഖ് പങ്കുവെച്ചത്. ഇരുവരും ഒന്നിച്ച ചിത്രമായിരുന്നു 'തുജേ മേരി കസം'. ഇരുപത് വര്‍ഷം മുമ്പ്, ഇന്നാണ്.. എല്ലാം തുടങ്ങിയത്, എനിക്ക് നിന്നോട് തോന്നുന്നത് പ്രണയമല്ല ഭ്രാന്താണ് എന്ന് എഴുതുകയും ചെയ്‍തിരിക്കുന്നു റിതേഷ്. ഓരോ വര്‍ഷം കഴിയുമ്പോഴും ഞാൻ മനസിലാക്കുന്ന ആ ഭ്രാന്ത് സ്‍നേഹമാണെന്ന് എന്ന് ജെനീലിയ കമന്റും എഴുതിയിരിക്കുന്നു.
ജെനീലിയ ഡിക്രൂസയും റിതേഷ് ദേശ്‍മുഖും വിവാഹിതരായത് 2012 ഫെബ്രുവരി മൂന്നിനാണ്. രണ്ട് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഇരുവരുടെയും ആദ്യത്തെ മകൻ റിയാൻ 2014 നവംബര്‍ 25നാണ് ജനിക്കുന്നത്. ഇരുവരുടെയും രണ്ടാമത്തെ മകൻ രഹ്യല്‍ 2016 ജൂണ്‍ ഒന്നിനുമാണ് ജനിക്കുന്നത്.
പത്താം വിവാഹ വാര്‍ഷികം അടുത്തിടെയാണ് ഇരുവരും ആഘോഷിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ജനീലിയ എന്നായിരുന്നു റിതേഷ് എഴുതിയത്. ചിരിയും, കണ്ണീരും, സന്തോഷവും, പോരാട്ടങ്ങളും, ഭയവും, സന്തോഷവും പങ്കുവെച്ചുകൊണ്ട് നമ്മൾ പരസ്‍പരം കൈപിടിച്ച് നടന്നിട്ടുണ്ട് ഓരോ ഘട്ടത്തിലും എന്നും എഴുതി. പത്ത് വര്‍ഷം എന്നത് തീര്‍ച്ചയായും ഒരു നാഴികക്കല്ലാണെന്നാണ് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ജനീലിയ എഴുതിയത്.
