മലയാളികളുടെ പ്രിയപ്പെട്ടവരാണ് മേഘ്‍ന രാജും അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയും. മേഘ്‍ന രാജിനും ചിരഞ്‍ജീവി സര്‍‌ജയ്‍ക്കും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിരഞ്‍ജീവി സര്‍ജ നല്‍കിയ സമ്മാനത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. കുഞ്ഞിനെ കാണാതെ ചിരഞ്‍ജിവി മരിച്ചത് എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ മേഘ്‍നയ്‍ക്ക് ചിരഞ്‍ജീവി സര്‍ജ നല്‍കിയ സമ്മാനത്തെ കുറിച്ച് ഇന്ത്യാ ടുഡെയുടെ വാര്‍ത്തയിലാണ് പറയുന്നത്.

മേഘ്‍ന രാജ് ഗര്‍ഭിണിയായി എന്നറിഞ്ഞപ്പോള്‍ മനോഹരമായ ഒരു പാവക്കുട്ടിയാണ് ചിരഞ്‍ജീവി സര്‍ജ ഭാര്യക്ക് സമ്മാനിച്ചത്. എന്തായാലും ചിരഞ്‍ജീവി സര്‍ജയുടെ സാന്നിദ്ധ്യം കുഞ്ഞിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മേഘ്‍ന രാജും കുടുംബവും. ചിരഞ്‍ജീവി സര്‍ജയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്തവരുണ്ട്. എന്നാല്‍ ഭര്‍ത്താവ് ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്ന് മേഘ്‍ന രാജ് വ്യക്തമാക്കിയിരുന്നു. എന്നും ചിരഞ്‍ജീവി സര്‍ജ ആഘോഷമായിരുന്നുവെന്നാണ് മേഘ്‍ന സര്‍ജ പറഞ്ഞത്.

ചിരഞ്‍ജീവി സര്‍ജയ്‍ക്ക് കുഞ്ഞ് പിറന്നത് സഹോദരൻ ധ്രുവ സര്‍ജയായിരുന്നു എല്ലാവരെയും അറിയിച്ചത്.

കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം.