Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് ഇന്ന് റിലീസ്; ഇന്ത്യയില്‍ എങ്ങനെ കാണാം

മൂന്ന് വര്‍ഷത്തോളം ഈ ക്യാംപെയിന് ഒരു വിലയും നല്‍കാതിരുന്ന നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രേദേഴ്സും, ഡിസി ഫിലിംസും ഒടുക്കം ഈ വര്‍ഷം ആദ്യം അത് സമ്മതിച്ചു. സ്നൈഡര്‍ തന്നെ ഇത് പ്രഖ്യാപിച്ചു. ഇതിന്‍റെ റിലീസാണ് ഇന്ന്. 

Where to watch Zack Snyders Justice League and how to watch it in India
Author
Mumbai, First Published Mar 18, 2021, 9:35 AM IST

ഹോളിവുഡ്: 2017ല്‍ പുറത്തിറങ്ങിയ ചിത്രം ജസ്റ്റിസ് ലീഗിന്‍റെ പുതിയ പതിപ്പിന്‍റെ റിലീസ് ഇന്ന്. ഓണ്‍ലൈനായി റിലീസ് ചെയ്യുന്ന ചിത്രം എച്ച്ബിഒ മാക്സിലൂടൊണ് എത്തുന്നത്. 2017 ല്‍ ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനായിരുന്നു സാക്ക് സ്നൈഡര്‍ ചിത്രത്തിന്‍റെ പിന്നണിയില്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേളയില്‍ പിന്‍മാറിയിരുന്നു.

മകളുടെ മരണത്തെ തുടര്‍ന്നാണ് ഇത്. പിന്നീട് മുന്‍പ് മാര്‍വല്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജോസ് വീഹ്ഡണ്‍ ആണ് ചിത്രത്തിന്‍റെ സംവിധാന ജോലികള്‍ ഏറ്റെടുത്തത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കി. സാക്ക് സ്നൈഡര്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ പലതും ജോസ് ഉപയോഗിച്ചില്ലെന്ന പരാതി ഉയര്‍ന്നു. സാക്ക് സ്നൈഡര്‍ തന്നെ ചിത്രത്തിന്‍റെ അവസാന കട്ടില്‍ അതൃപ്തിപ്രകടിപ്പിച്ചെന്നും വാര്‍ത്തയുണ്ടായി.

ഇതിനെല്ലാം പുറമേ ചിത്രം തീയറ്ററിലും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതോടെയാണ് ഡിസി സിനിമ പ്രേമികള്‍ ഈ ചിത്രത്തിന് സ്നൈഡര്‍ കട്ട് വേണമെന്ന ആവശ്യം ഓണ്‍ലൈന്‍ ക്യാംപെയിനായി ഉയര്‍ത്തിയത്. മൂന്ന് വര്‍ഷത്തോളം ഈ ക്യാംപെയിന് ഒരു വിലയും നല്‍കാതിരുന്ന നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രേദേഴ്സും, ഡിസി ഫിലിംസും ഒടുക്കം ഈ വര്‍ഷം ആദ്യം അത് സമ്മതിച്ചു. സ്നൈഡര്‍ തന്നെ ഇത് പ്രഖ്യാപിച്ചു. ഇതിന്‍റെ റിലീസാണ് ഇന്ന്. 

എന്നാല്‍ ഇന്ത്യയില്‍ എച്ച്ബിഒ മാക്സ് ലഭ്യമല്ലാത്തതിനാല്‍ എങ്ങനെയാണ് ഈ ചിത്രം കാണുവാന്‍ സാധിക്കുക എന്ന് നോക്കാം. ഇന്ത്യയില്‍ ആപ്പിള്‍ ടിവി, ഗൂഗിള്‍ പ്ലെ, ഹംഗാമ പ്ലേ, ടാറ്റ് സ്കൈ എന്നിവ വഴിയാണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. ഒപ്പം തന്നെ ബുക്ക് മൈ ഷോയുടെ സ്ട്രീമിംഗ് ആപ്പ് വഴിയും ഈ ചിത്രം കാണാം. 150 രൂപയ്ക്ക് രണ്ട് ദിവസത്തെ വാടകയിലും, 650 രൂപയ്ക്ക് ആജീവനന്തമായോ പടം ബുക്ക് മൈ ഷോയില്‍ കാണാന്‍ എടുക്കാം 

Follow Us:
Download App:
  • android
  • ios