കേരളത്തിൽ 100 തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ആഗ്രഹമെന്നും സുദിപ്തോ സെൻ പറഞ്ഞു. ഭീഷണി ഉള്ളതിനാൽ ചർച്ചകൾ തുടരുകയാണെന്നും സുദിപ്തോ സെൻ കൂട്ടിച്ചേർത്തു. 

ദില്ലി: 32000 പെൺകുട്ടികൾ എന്ന സംഖ്യ അല്ല വിഷയമെന്നും 32000 പേരായാലും 3 പേരായാലും വിഷയം ഗൗരവമുള്ളതാണെന്നും വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്തോ സെൻ. സത്യം മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് സംഖ്യക്ക് പിന്നാലെ മാത്രം പോകുന്നത്. സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തി കാണാൻ ശ്രമിക്കും. കേരളത്തിൽ 100 തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ആഗ്രഹമെന്നും സുദിപ്തോ സെൻ പറഞ്ഞു. ഭീഷണി ഉള്ളതിനാൽ ചർച്ചകൾ തുടരുകയാണെന്നും സുദിപ്തോ സെൻ കൂട്ടിച്ചേർത്തു. 

യുട്യൂബിൽ സംഖ്യ മാറിയതിനെ കുറിച്ച് സുദിപ്തോ സെന്നിന് മറുപടി ഇല്ല. സത്യം മറച്ചുവെക്കാൻ പലരും ശ്രമിക്കുന്നു. മൂന്ന് നിഷ്കളങ്കരായ പെൺകുട്ടികളുടെ കഥ മറച്ചുവെക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ കുറ്റകൃത്യം ചെയ്തവരിൽ പെടുന്നവരാണ്. 32000 ഒരു കൃത്യമായ കണക്ക് അല്ല. വിവരാവകാശം വഴി അന്വേഷിക്കാൻ ശ്രമിച്ചു. എന്നാൽ സർക്കാരും പോലീസും കണക്ക് തന്നില്ലെന്നും സുദിപ്തോ സെൻ കൂട്ടിച്ചേർത്തു. 

കേരള സ്റ്റോറി വിവാദം: 'മതസൗഹാർദ്ദം തകർക്കുക ലക്ഷ്യം, സിനിമയുടെ ഭാവി കോടതി തീരുമാനിക്കട്ടെ': സീതാറാം യെച്ചൂരി

കേരളത്തിന്റെ മത സൗഹാർദ്ദം തകർക്കുകയാണ് ദി കേരള സ്റ്റോറി എന്ന സിനിമയുടെ ലക്ഷ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം സിനിമ നിരോധനത്തിന് എതിരാണ്. എന്നാൽ കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും കേരള സ്റ്റോറി സിനിമ വിവാദത്തിൽ യെച്ചൂരി പറഞ്ഞു. 

ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിയ നാടാണ് യഥാർത്ഥ കേരള സ്റ്റോറി. കേരളത്തിന്റെ യഥാർഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകൾ യഥാർഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങൾ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിർത്തവരാണെന്നും യെച്ചൂരി പറഞ്ഞു. 

കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനം തടയണം, ഹൈക്കോടതിയിൽ ഹർജികൾ; അടിയന്തര സ്റ്റേ അനുവദിച്ചില്ല