കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ആര്‍ക്ക്?.

രാജ്യത്ത് വൻ മാര്‍ക്കറ്റുള്ള സിനിമാ ഇൻഡസ്‍ട്രിയാണ് തമിഴകം. മികച്ച പ്രതിഫലവും അതിനനുസരിച്ച് തമിഴ് താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. കോടികള്‍ പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങള്‍ തമിഴകത്തുണ്ടെന്നതാണ് വാസ്‍തവം. കൂടുതല്‍ പ്രതിഫലത്തില്‍ തമിഴ് നടൻമാരില്‍ ആദ്യ സ്ഥാനത്തുള്ളവരുടെ പട്ടികയില്‍ യുവ നടൻമാരടക്കം ഉള്‍പ്പെടുന്നു.

കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന തമിഴ് താരങ്ങളില്‍ പന്ത്രണ്ടാമൻ നടൻ വിജയ് സേതുപതിയാണ്. ഏകദേശം മൂന്ന് മുതല്‍ 21 കോടി വരെ വേഷങ്ങളുടെ പ്രാധാന്യം അനുസരിച്ച് വിജയ് സേതുപതി വാങ്ങിക്കാറുണ്ട്. മിക്കവാറും 10 മുതല്‍ 15 കോടിയോളം പ്രതിഫലം ലഭിക്കുന്ന ജയം രവിയാണ് തമിഴകത്ത് പതിനൊന്നാമൻ. തൊട്ടുപിന്നില്‍ എത്തിയ യുവ തമിഴ് താരമായ ചിമ്പുവാകട്ടേ ജയം രവിക്ക് ലഭിക്കുന്ന തുകയായ 10 മുതല്‍ 15 കോടി വരെ വാങ്ങിക്കാറുണ്ട്.

ഇരുപതു മുതല്‍ 30 കോടി വരെ ഒമ്പതാമതുള്ള നടൻ വിക്രമിന് പ്രതിഫലം ലഭിക്കുമ്പോള്‍ തൊട്ടുപിന്നിലുള്ള യുവ നടൻ കാര്‍ത്തിക്ക് 15 മുതല്‍ 35 കോടി വരെ കഥാപാത്രത്തിന്റെ പ്രാധാന്യം അനുസരിച്ച് ലഭിക്കാറുണ്ട്. ഏഴാമതുള്ള നടൻ ശിവകാര്‍ത്തികേയനും ഓരോ സിനിമയുടെ വലുപ്പം കണക്കാക്കി പ്രതിഫലം ഏകദേശം 20നും 35നും ഇടയില്‍ വാങ്ങിക്കാറുണ്ട്. ആറാമതുള്ള ധനുഷിന് ഏകദേശം 50 കോടിയോളം പ്രതിഫലമുണ്ട്. തൊട്ടുപിന്നിലുള്ള സൂര്യ 70 കോടി വരെ പ്രതിഫലം സ്വീകരിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നടൻ അജിത്തിന് ഏകദേശം 105 കോടിയോളം പ്രതിഫലമുണ്ട്. കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന തമിഴ് താരങ്ങളില്‍ മൂന്നാമതുള്ള ഉലകനായകൻ കമല്‍ഹാസിന് 150 കോടിയോളം പ്രതിഫലം ലഭിക്കുന്നുണ്ടെന്നും 570 കോടിയോളം ആസ്‍തിയുണ്ടെന്നും തമിഴ് താരങ്ങളില്‍ സമ്പന്നരില്‍ ഒന്നാമനാണ് എന്നും റിപ്പോര്‍ട്ടുണ്ട്. വിജയ്ക്ക് 130 മുതല്‍ 200 കോടി വരെ ലഭിക്കുന്നതിനാല്‍ പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. പ്രതിഫലത്തില്‍ ഒന്നാം സ്ഥാനത്തുള്ള തമിഴ് താരമായ രജനികാന്തിന് ലഭിക്കുന്ന പ്രതിഫലം ഏകദേശം 125 കോടി മുതല്‍ 210 കോടി വരെയാണ് എന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More: ഓസ്‍ലർ മൂന്നാമത്, കേരള ഓപ്പണിംഗ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‍സിനു മുന്നിൽ ഒരു ചിത്രം മാത്രം, മലയാളത്തിന്റെ 2024

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക