ഇന്ത്യയിലെ മികച്ച നടന്‍ ആരെന്ന ചോദ്യവുമായി ഒരു തെലുങ്ക് ഇന്‍സ്റ്റഗ്രാമര്‍ നടത്തിയ വോക്സ് പോപ്പ് വീഡിയോ ശ്രദ്ധ നേടുന്നു

മികച്ച നടന്‍ ആരെന്ന ചോദ്യം ഒരു തര്‍ക്കമായി ഓരോ ഇന്‍ഡസ്ട്രിയിലെയും സിനിമാപ്രേമികള്‍ക്കിടയില്‍ നിരന്തരം തുടരുന്ന ഒന്നാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ എപ്പോഴും അതുണ്ട്. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഫൈറ്റുകളും ഇതിന്മേല്‍ എപ്പോഴും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് ഇന്‍സ്റ്റഗ്രാമര്‍ ചെയ്ത വോക്സ് പോപ്പ് വീഡിയോ ശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ ആരെന്ന ചോദ്യമാണ് ഹൈദരാബാദിലോ മറ്റോ ചിത്രീകരിച്ച വീഡിയോയില്‍ യുവതീയുവാക്കളോട് ചോദിക്കുന്നത്. തെലുങ്ക് താരങ്ങളായ പ്രഭാസ്, രാം ചരണ്‍, നാനി, പവന്‍ കല്യാണ്‍ തുടങ്ങിയ പേരുകളൊക്കെയാണ് മിക്കവരും പറയുന്നത്. ഇതിനിടെ കടന്നുവരുന്ന ഒരേയൊരു മലയാളം പേര് ദുല്‍ഖര്‍ സല്‍മാന്‍റേതാണ്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ദുല്‍ഖറിനുള്ള ജനപ്രീതിയാണ് ഇത് സൂചിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം രണ്ടര ലക്ഷത്തിലധികം ലൈക്കുകളും 28000 ല്‍ അധികം കമന്‍റുകളും വന്നിട്ടുള്ള ഈ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത് മലയാളത്തിലെ മറ്റൊരു താരത്തിന്‍റെ പേരാണ്. മോഹന്‍ലാലിന്‍റേതാണ് അത്. അതേസമയം ചുരുക്കം തെലുങ്ക് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒരു തെലുങ്ക് നടനായി അവിടുത്തെ പ്രേക്ഷകര്‍ ദുല്‍ഖറിനെ ഇതിനടം സ്വീകരിച്ചിട്ടുണ്ട്. മഹാനടി, സീതാ രാമം, ലക്കി ഭാസ്കര്‍ എന്നീ ചിത്രങ്ങളില്‍ നായകനായി എത്തിയ ദുല്‍ഖര്‍ ബി​ഗ് കാന്‍വാസ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ കല്‍ക്കി 2898 എഡിയില്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.

View post on Instagram

മലയാളത്തിലെ തിരിച്ചുവരവ് ചിത്രമായ ഐ ആം ​ഗെയിമിനൊപ്പം ഒരു തെലുങ്ക് ചിത്രവും ദുല്‍ഖറിന്‍റേതായി ഇനി തിയറ്ററുകളില്‍ എത്താനുണ്ട്. പവന്‍ സദിനേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആകാശംലോ ഒക താര എന്ന ചിത്രമാണ് അത്. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ഈ ചിത്രം എത്തുക.

അതേസമയം തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് മോഹന്‍ലാല്‍. കഴിഞ്ഞ 14 മാസങ്ങള്‍ക്കിടെ തിയറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചേര്‍ന്ന് 700 കോടിക്ക് മുകളിലാണ് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ദൃശ്യം 3 ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 225 കോടിക്ക് മുകളില്‍ ഇതിനകം നേടിയിട്ടുണ്ട്. തുടരും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരം ആണ് മോഹന്‍ലാലിന്‍റെ അപ്കമിം​ഗ് റിലീസ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming